ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​നി​ലെ എ​ൽ​ഡി​എ​ഫ് ഉ​പ​രോ​ധ​വും സം​ഘ​ർ​ഷ​വും; മേ​യ​ർ ഉ​ൾ​പ്പെ​ടെ 126 പേ​ർ​ക്കെ​തി​രേ കേ​സ്

ക​ണ്ണൂ​ർ: എ​ൽ​ഡി​എ​ഫ് ഉ​പ​രോ​ധ​ത്തി​നി​ടെ ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​നി​ൽ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​ൽ 126 പേ​ർ​ക്കെ​തി​രേ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു. മേ​യ​ർ പി. ​ഇ​ന്ദി​ര​യു​ടെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും പ​രാ​തി​യി​ൽ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രാ​യ സ​ജീ​ർ, ഷ​ഹ​റാ​സ്, വൈ​ഷ്ണ​വ്, അ​ഭി​ന​ന്ദ് തു​ട​ങ്ങി​യ ക​ണ്ടാ​ല​റി​യാ​വു​ന്ന 30 പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു.

മേ​യ​റെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​യും ത​ട​ഞ്ഞു​വ​ച്ച് മൂ​ർ​ച്ച​യു​ള്ള ഏ​തോ ആ​യു​ധം​കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യും കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത​താ​യി​ട്ടാ​ണ് പ​രാ​തി.

എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രാ​യ പി.​എം. സാ​ജി​ദ്, ഫാ​ത്തി​മ, ഡാ​ലി​യ ഗ്രേ​സി എ​ന്നി​വ​രെ ത​ട​ഞ്ഞു​വ​ച്ച് കൈ​കൊ​ണ്ട് അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഡെ​പ്യൂ​ട്ടി മേ​യ​ർ കെ.​പി. താ​ഹി​ർ, റി​ജി​ൽ മാ​ക്കു​റ്റി, ഷി​ബി​ൻ, രാ​ഗേ​ഷ് തു​ട​ങ്ങി ക​ണ്ടാ​ല​റി​യാ​വു​ന്ന 16 യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു.

കോ​ർ​പ​റേ​ഷ​ന് മു​ന്നി​ലു​ള്ള റോ​ഡ് ഉ​പ​രോ​ധി​ച്ച​തി​നും മാ​ർ​ഗ​ത​ട​സം സൃ​ഷ്‌​ടി​ച്ച​തി​നും മേ​യ​ർ പി. ​ഇ​ന്ദി​ര, റി​ജി​ൽ മാ​ക്കു​റ്റി, ക​ല്ലി​ക്കോ​ട​ൻ രാ​ജേ​ഷ്, ജ​യ​കൃ​ഷ്ണ​ൻ, റി​ഷ മു​ഹ​മ്മ​ദ്, രാ​ജേ​ഷ് ആ​യി​ക്ക​ര തു​ട​ങ്ങി ക​ണ്ടാ​ല​റി​യാ​വു​ന്ന 30 യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ​യും ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ച സം​ഭ​വ​ത്തി​ൽ വൈ​ഷ്ണ​വ് മ​ഹേ​ന്ദ്ര​ൻ, ഷ​ഹ​റാ​സ്, സാ​ജി​ദ്, ഫാ​ത്തി​മ, ഡാ​ലി​യ ഗ്രേ​സി, രാ​ജീ​വ​ൻ ഉ​ൾ​പ്പെ​ടെ ക​ണ്ടാ​ല​റി​യാ​വു​ന്ന 50 എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നി​ലേ​ക്ക് ന​ട​ത്തി​യ ജ​ന​കീ​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. മാ​ർ​ച്ച് ഉ​പ​രോ​ധ​മാ​യ​തോ​ടെ സം​ഘ​ർ​ഷ​മു​ണ്ടാ​വു​ക​യും മേ​യ​റെ ഉ​ൾ​പ്പെ​ടെ ത​ട​യു​ക​യു​മാ​യി​രു​ന്നു. മേ​യ​റെ കൈ​യേ​റ്റം ചെ​യ്ത​താ​യും യു​ഡി​എ​ഫ് ആ​രോ​പി​ച്ചു.

Related posts

Leave a Comment