‘ക്ഷമിക്കണം, ഇപ്പോൾ പോകാൻ സമയമായി’: 13 വർഷമായി കോമയിൽ കഴിയുന്ന ഹ​​​​രീ​​​​ഷ് റാ​​​​ണ​​​​യ്ക്കു യാ​​​​ത്രാമൊ​​​​ഴി​​​​യേ​​​​കി കു​​​​ടും​​​​ബം

“എ​ല്ലാ​വ​രും ക്ഷ​മി​ക്ക​ണം, ഇ​പ്പോ​ൾ പോ​കാ​നു​ള്ള സ​മ​യ​മാ​യി” ചു​റ്റും​കൂ​ടി​നി​ന്ന ഉ​റ്റ​ബ​ന്ധു​ക്ക​ൾ വി​തു​ന്പ​ലോ​ടെ​യാ​ണ് ആ ​യാ​ത്രാ​മൊ​ഴി കേ​ട്ടു​നി​ന്ന​ത്. ഗാ​സി​യാ​ബാ​ദി​ലെ വീ​ട്ടി​ൽ 13 വ​ർ​ഷ​മാ​യി നി​ശ്ച​ല​നാ​യി കി​ട​ന്നി​രു​ന്ന ഹ​രീ​ഷ് റാ​ണ എ​ന്ന 32കാ​ര​നെ ദ​യാ​വ​ധം ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഡ​ൽ​ഹി എ​യിം​സ് പാ​ലി​യേ​റ്റീ​വ് സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റു​ന്ന​തി​നാ​യി​രു​ന്നു ഹൃ​ദ​യ​ഭേ​ദ​ക​മാ​യ യാ​ത്ര​യ​യ​പ്പ്.

ഹ​രീ​ഷ് റാ​ണ​യു​ടെ കു​ടും​ബം അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം അ​വ​സാ​ന നി​മി​ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ക്കു​ന്ന 22 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഇ​തി​ൽ ഹ​രീ​ഷ് റാ​ണ​യു​ടെ അ​മ്മ കി​ട​ക്ക​യി​ൽ തൊ​ട്ടു​ചേ​ർ​ന്നു നി​ൽ​ക്കു​ന്ന​ത് കാ​ണാം. ഒ​രു ബ്ര​ഹ്മ​കു​മാ​രി സ​ന്യാ​സി​നി ഹ​രീ​ഷി​ന്‍റെ നെ​റ്റി​യി​ൽ തൈ​ലം പു​ര​ട്ടി​യാ​ണ് യാ​ത്രാ​മൊ​ഴി ഓ​തു​ന്ന​ത്.

പ​ഞ്ചാ​ബ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യാ​യ ഹ​രീ​ഷ് 2013 ഓ​ഗ​സ്റ്റി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന വാ​ട​ക കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു വീ​ണു പ​രി​ക്കേ​റ്റ​ത്. അ​ന്നു​മു​ത​ല്‍ കി​ട​പ്പി​ലാ​ണ്. ശ​രീ​രം അ​ന​ക്കാ​ന്‍ പോ​ലും ക​ഴി​യാ​ത്ത​വി​ധം നൂ​റു ശ​ത​മാ​നം വൈ​ക​ല്യം ബാ​ധി​ച്ചി​രു​ന്നു. ജീ​വി​ത​ത്തി​ലേ​ക്കു മ​ട​ങ്ങി​യെ​ത്താ​നു​ള്ള നേ​രി​യ സാ​ധ്യ​ത​പോ​ലും ഇ​ല്ലാ​യെ​ന്നു സ്ഥി​രീ​ക​രി​ച്ച​തോ​ടെ മ​ന​സി​ല്ലാ​മ​ന​സോ​ടെ കു​ടും​ബം ദ​യാ​വ​ധ​ത്തി​ന് അ​നു​മ​തി തേ​ടു​ക​യാ​യി​രു​ന്നു.

മ​ക​ന് അ​ന്ത​സോ​ടെ മ​രി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ച്ഛ​ൻ അ​ശോ​ക് റാ​ണ​യാ​ണ് നി​യ​മ​പോ​രാ​ട്ടം ന​ട​ത്തി​യ​ത്. കോ​ട​തി അ​നു​മ​തി ല​ഭി​ച്ച​തോ​ടെ ഗാ​സി​യാ​ബാ​ദി​ൽ​നി​ന്നു ഡ​ൽ​ഹി​യി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. ട്യൂ​ബ് വ​ഴി പോ​ഷ​ക​വും മ​റ്റും ന​ല്‍​കി​യി​രു​ന്ന ജീ​വ​ന്‍​ര​ക്ഷാ​സ​ഹാ​യം ഒ​ഴി​വാ​ക്കി​യാ​ണ് ദ​യാ​വ​ധം ന​ട​പ്പാ​ക്കു​ക. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​ണ് ഒ​രു പൗ​ര​ന് ദ​യാ​വ​ധം അ​നു​വ​ദി​ക്കു​ന്ന​ത്.

Related posts

Leave a Comment