ആ​ള​ന​ക്ക​മി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​പ്പി​നു സാ​ക്ഷ്യം വ​ഹി​ക്കാ​ൻ പു​തു​പ്പ​ള്ളി​യി​ലെ ക​രോ​ട്ടു​വ​ള്ള​ക്കാ​ലി​ല്‍ വീ​ട്

പു​​തു​​പ്പ​​ള്ളി: ഏ​​റെ രാ​​ഷ്‌​​ട്രീ​​യ നീക്ക​​ങ്ങ​​ള്‍​ക്കു വേ​​ദി​​യാ​​യ പു​​തു​​പ്പ​​ള്ളി ക​​രോ​​ട്ടു​​വ​​ള്ള​​ക്കാ​​ലി​​ല്‍ വീ​​ട് ആ​​ള​​ന​​ക്ക​​മി​​ല്ലാ​​തെ ഒ​​രു തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു​​കൂ​​ടി സാ​​ക്ഷ്യം വ​​ഹി​​ക്കു​​ന്നു. ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യെ​​ന്ന അ​​തി​​കാ​​യ​​ന്‍റെ വ​​ള​​ര്‍​ച്ച​​യ്ക്കും ത​​ള​​ര്‍​ച്ച​​യ്ക്കും സാ​​ക്ഷി​​യാ​​യ ഭ​​വ​​ന​​ത്തി​​ലി​​പ്പോ​​ള്‍ രാ​​ഷ്‌​​ട്രീ​​യ കു​​ശ​​ലാ​​ന്വേ​​ഷ​​ണ​​ങ്ങ​​ള്‍​ക്ക് സ്ഥാ​​ന​​മി​​ല്ല. ഒട്ടേറെ നിർണായക​​ തീ​​രു​​മാ​​ന​​ങ്ങ​​ള്‍ക്കു വേ​​ദി​​യാ​​യ ഈ ​​ഭ​​വ​​നം ഇ​​ന്ന് രാ​​ഷ്‌​​ട്രീ​​യ ചി​​ത്ര​​ങ്ങ​​ളി​​ല്‍ സ്ഥാ​​നം പി​​ടി​​ക്കി​​ല്ല.

ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യു​​ടെ വി​​യോ​​ഗ​​ത്തോ​​ടെ അ​​ണ​​ഞ്ഞ ദീ​​പം പു​​തു​​പ്പ​​ള്ളി​​യി​​ല്‍ പ്ര​​കാ​​ശി​​ക്കു​​ന്ന​​ത് മ​​ക​​നും എം​​എ​​ല്‍​എ​​യു​​മാ​​യ ചാ​​ണ്ടി ഉ​​മ്മ​​ന്‍റെ രാ​​ഷ്‌​​ട്രീ​​യ പ്ര​​വ​​ര്‍​ത്ത​​ന​​ത്തി​​ലൂ​​ടെ​​യാ​​ണ്. ചാ​​ണ്ടി ഉ​​മ്മ​​ന്‍റെ വി​​ശ്ര​​മ​​കേ​​ന്ദ്രം ക​​രോ​​ട്ട് വ​​ള്ള​​ക്കാ​​ലി​​ല്‍ ഭ​​വ​​ന​​ത്തി​​ല​​ല്ല. ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യു​​ടെ സ​​ഹോ​​ദ​​ര​​ന്‍ അ​​ല​​ക്‌​​സ് ചാ​​ണ്ടി​​യു​​ടെ പേ​​രി​​ലു​​ള്ള ഭ​​വ​​ന​​ത്തി​​ല്‍ രാ​​ഷ്‌​​ട്രീ​​യ ച​​ര്‍​ച്ച​​ക​​ള്‍​ക്കും വ​​ലി​​യ ഇ​​ട​​മി​​ല്ല.

ചാ​​ണ്ടി ഉ​​മ്മ​​ന്‍ ത​​ന്‍റെ രാ​​ഷ്‌​​ട്രീ​​യ പ്ര​​വ​​ര്‍​ത്ത​​ന​​ത്തി​​ന് ചു​​ക്കാ​​ന്‍​പി​​ടി​​ക്കു​​ന്ന​​ത് പു​​തു​​പ്പ​​ള്ളി​​യി​​ല്‍​നി​​ന്നു ര​​ണ്ട് കി​​ലോ​​മീ​​റ്റ​​ര്‍ കി​​ഴ​​ക്കു​​മാ​​റി വെ​​ട്ട​​ത്തു​​ക​​വ​​ല-​​നാ​​ര​​ക​​ത്തോ​​ട് റോ​​ഡി​​ല്‍ സെ​​ന്‍റ് മേ​​രീ​​സ് ഇം​​ഗ്ലീ​​ഷ് മീ​​ഡി​​യം സ്‌​​കൂ​​ളി​​നു​​സ​​മീ​​പ​​മു​​ള്ള വാ​​ട​​ക​​വീ​​ട്ടി​​ലാ​​ണ്.

ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യു​​ടെ വി​​യോ​​ഗ​​ത്തെ​​ത്തു​​ട​​ര്‍​ന്നു​​ള്ള ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് സ​​മ​​യ​​ത്ത് ചാ​​ണ്ടി ഉ​​മ്മ​​ന്‍ താ​​മ​​സി​​ച്ചി​​രു​​ന്ന​​ത് ചാ​​ലു​​ങ്ക​​ല്‍​പ്പ​​ടി​​ക്കു​​സ​​മീ​​പ​​മു​​ള്ള വാ​​ട​​ക വീ​​ട്ടി​​ലാ​​യി​​രു​​ന്നു. ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യു​​ടെ പു​​തു​​പ്പ​​ള്ളി പ​​ള്ളി​​മു​​റ്റ​​ത്തെ അ​​ന്ത്യ​​വി​​ശ്ര​​മ​​സ​​മ​​യ​​ത്ത് ഏ​​റെ ച​​ര്‍​ച്ച ചെ​​യ്യ​​പ്പെ​​ട്ട ചാ​​ണ്ടി ഉ​​മ്മ​​ന്‍റെ പു​​തു​​പ്പ​​ള്ളി ക​​വ​​ല​​യി​​ലെ സ്വ​​പ്‌​​ന ഭ​​വ​​നം പൂ​​വ​​ണി​​യാ​​തെ നി​​ര്‍​മാ​​ണം പാ​​തി​​വ​​ഴി​​യി​​ല്‍ നി​​ല​​ച്ച നി​​ല​​യി​​ലാ​​ണ്.

ജീ​​വി​​ത​​ത്തി​​ലു​​ട​​നീ​​ളം ഒ​​പ്പം നി​​ര്‍​ത്തി​​യ ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യെ അ​​ന്ത്യ​​വി​​ശ്ര​​മ​​ത്തി​​ലും ഒ​​റ്റ​​യ്ക്കാ​​ക്കാ​​ന്‍ ജ​​ന​​ങ്ങ​​ളും ത​​യാ​​റാ​​കു​​ന്നി​​ല്ല. നി​​ര​​വ​​ധി​​പ്പേ​​ർ ഇ​​പ്പോ​​ഴും ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യു​​ടെ ക​​ബ​​റി​​ട​​ത്തി​​ലെ​​ത്തി പ്രാ​​ര്‍​ഥി​​ച്ചു മ​​ട​​ങ്ങു​​ന്നു.

കോ​​ണ്‍​ഗ്ര​​സി​​ന്‍റെ സ്ഥാ​​നാ​​ര്‍​ഥി പ്ര​​ഖ്യാ​​പ​​നം വ​​രു​​ന്ന​​തോ​​ടെ പ​​ത്രി​​കാ സ​​മ​​ര്‍​പ്പ​​ണ​​ത്തി​​നു മു​​മ്പാ​​യി സ്ഥാ​​നാ​​ര്‍​ഥി​​ക​​ള്‍ ഇ​​വി​​ടെ​​യെ​​ത്തു​​മ്പോ​​ള്‍ ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യു​​ടെ ക​​ല്ല​​റ വീ​​ണ്ടും വാ​​ര്‍​ത്ത​​യി​​ല്‍ ഇ​​ടം​​പി​​ടി​​ക്കും.

Related posts

Leave a Comment