കി​ട​പ്പു​രോ​ഗി​യാ​യ വ​യോ​ധി​ക​യു​ടെ മാ​ല മോ​ഷ്ടി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ; ഫി​സി​യോ​തെ​റാ​പ്പി​സ്റ്റാ​യി വീ​ടു​ക​ളി​ലെ​ത്തി​യാ​യി​രു​ന്നു മോ​ഷ​ണം

നെ​ടു​ങ്ക​ണ്ടം: കി​ട​പ്പു​രോ​ഗി​യാ​യ വ​യോ​ധി​ക​യു​ടെ മാ​ല മോ​ഷ്ടി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ. ക​ട്ട​പ്പ​ന സ്വ​ദേ​ശി മ​റ്റ​ത്തി​ൽ പ്ര​ദീ​പ് നാ​രാ​യ​ണ​ൻ (44) ആ​ണ് നെ​ടു​ങ്ക​ണ്ടം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

മു​ണ്ടി​യെ​രു​മ പു​ത്ത​ൻ​പ​റ​മ്പി​ൽ​പ്പ​ടി​ക്കു സ​മീ​പം പ​ട്ട​രു​മ​ഠ​ത്തി​ൽ സ​ര​ള (65)യു​ടെ മാ​ല​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ​ണം പോ​യ​ത്. പ​ക​ൽ സ​മ​യം പ്ര​ദേ​ശ​ത്തെ പ​ല വീ​ടു​ക​ളി​ലും ക​യ​റി​യി​റ​ങ്ങി​യ മോ​ഷ്ടാ​വ് കി​ട​പ്പു​രോ​ഗി​ക​ളു​ള്ള വീ​ട് കൃ​ത്യ​മാ​യി ചോ​ദി​ച്ച​റി​ഞ്ഞി​രു​ന്നു.

വൈ​കു​ന്നേ​രം ഇ​യാ​ൾ സ​ര​ള​യു​ടെ വീ​ട്ടി​ലെ​ത്തി. ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ് എ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ചി​കി​ത്സി​ക്കു​ന്ന​തി​നി​ടെ മാ​ല കൈ​ക്ക​ലാ​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​ദേ​ശ​ത്തെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ല​ഭി​ച്ച വി​വ​ര​ങ്ങ​ളി​ൽ​നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

സം​സ്ഥാ​ന​ത്തെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഇ​യാ​ൾ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment