നെല്‍പ്പാടത്ത് വിരിഞ്ഞു, സൂര്യകാന്തി പൂക്കള്‍. കണ്ണിനും മനസിനും നിറവേകുന്ന പുത്തന്‍ അനുഭവമായി സ്വര്ണനിറത്തില് പടര്‍ന്നുകിടക്കുന്ന സൂര്യകാന്തിത്തോട്ടം കാണാന്‍ പെരുവല്ലിപ്പാടത്തേയ്ക്ക് സന്ദര്‍ശകരുടെ ഒഴുക്കാണ്.
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിനു പിറകില്‍ എടക്കുളത്തേയ്ക്ക് പോകുന്ന വഴിയിലെ പെരുവല്ലിപ്പാടത്താണ് സൂര്യകാന്തി ചെടികള്‍ പൂത്തുനില്‍ക്കുന്നത്. നാലരയേക്കറുള്ള സൂര്യകാന്തിപ്പാടം കാണാനും ഫോട്ടോയെടുക്കാനും ദിവസേന സഞ്ചാരികളുടെ തിരക്കാണ്.
പെരുവല്ലിപ്പാടം സൗഹൃദ പുരുഷ കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ പാട്ടത്തിനെടുത്താണ് 15 പേരടങ്ങുന്ന സംഘം ഇവിടെ കൃഷിചെയ്യുന്നത്. സൂര്യകാന്തിക്കു പുറമേ ഉഴുന്ന്, എള്ള്, പയര്‍, കൊള്ളി എന്നിവയും കൃഷി ചെയ്യുന്നുണ്ട്.
സാബു കുന്നത്തുപറമ്പിലാണ് സംഘത്തിന്റെ പ്രസിഡന്റ്. സെക്രട്ടറി സുജിത്ത് പടിഞ്ഞാറൂട്ട്, അംഗങ്ങളായ വര്‍ഗീസ് കുന്നത്തുപറമ്പില്‍, ജോഷി പൊട്ടത്തുപറമ്പില്‍, ജെയ്സണ്‍ ചോനിയാടന്, രവി കിഴക്കേവളപ്പില്‍, ജോബി ചോനിയാടന് എന്നിവരും സഹായത്തിനുണ്ട്. കൃഷി ഹരമാക്കിയ ഇവര്‍ വാണിജ്യാടിസ്ഥാനത്തിലല്ല, മറിച്ച് സന്ദര്‍ശകര്‍ക്ക് വിരുന്നൊരുക്കിയാണ് ഇവിടെ സൂര്യകാന്തി കൃഷിചെയ്തത്.
