ചൂ​ണ്ടു​വി​ര​ലി​ൽ മ​ഷി പു​ര​ട്ടാതി​രി​ക്കാ​നാ​വി​ല്ല; നൂ​റ്റി​യൊ​ന്നാം വ​യ​സി​ൽ ഹോം ​വോ​ട്ടിം​ഗ് രേ​ഖ​പ്പെ​ടു​ത്തി മ​റി​യാ​മ്മ

രാ​ജാ​ക്കാ​ട്: നൂ​റ്റി​യൊ​ന്നു​കാ​രി ഹോം ​വോ​ട്ടിം​ഗ് ചെ​യ്തു. രാ​ജാ​ക്കാ​ട് പ​ഴ​യ​വി​ടു​തി സ്വ​ദേ​ശി പൂ​വ​ത്തും​മൂ​ട്ടി​ൽ മ​റി​യാ​മ്മ മ​ത്താ​യി​യാ​ണ് വീ​ട്ടി​ൽ വോ​ട്ട​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ 8, 11, 12 ബൂ​ത്തു​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഒ​രു​ക്കു​ന്ന വീ​ട്ടി​ലെ വോ​ട്ട് ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​രാ​യ സൗ​മ്യ സെ​ബാ​സ്റ്റ്യ​ൻ, ഷാ​ജി​ത എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ടു​ക​ളി​ൽ എ​ത്തി വോ​ട്ട​ർ​മാ​ർ​ക്ക് പോ​ളിം​ഗി​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കി​യ​ത്.

ഹോം ​പോ​ളി​ങ്ങി​ലൂ​ടെ 19 പേ​ർ മൂ​ന്നു ബൂ​ത്തു​ക​ളി​ൽ സ​മ്മ​തി​ദാ​നാ​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്തി​യെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ബി​എ​ൽ​ഒ​മാ​രാ​യ ജാ​ൻ​സി തോ​മ​സ്, സി.​ജി. ജോ​ബി, മ​നോ​ജ് എ​ന്നി​വ​രും സി​പി​ഒ ജി​നു, അ​ര​വി​ന്ദ് എ​സ്. കു​മാ​ർ, ഡ്രൈ​വ​ർ ത​ങ്കം മു​നി​യാ​ണ്ടി, ജി​തി​ൻ ലാ​ൽ എ​ന്നി​വ​രും ഹോം ​വോ​ട്ടിം​ഗ് സം​ഘ​ത്തെ അ​നു​ഗ​മി​ച്ചു.

സം​സ്ഥാ​ന​ത്ത് 85 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, കി​ട​പ്പു​രോ​ഗി​ക​ൾ എ​ന്നി​വ​ർ​ക്കാ​യി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ സം​വി​ധാ​ന​മാ​ണ് വീ​ട്ടി​ലെ വോ​ട്ട്. പ്ര​ത്യേ​ക അ​പേ​ക്ഷ ന​ൽ​കി​യ​വ​ർ​ക്ക് പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ട്ടി​ലെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment