പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യാ​ത്രാ​ബു​ദ്ധി​മു​ട്ട്; കെ​എ​സ്ആ​ര്‍​ടി​സി സ്‌​പെ​ഷ​ല്‍ സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തും

ഇ​ടു​ക്കി: പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യാ​ത്രാ​ബു​ദ്ധി​മു​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ലെ എ​ല്ലാ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു നാ​ളെ 35 കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍​നി​ന്ന് സ്‌​പെ​ഷ​ല്‍ സ​ര്‍​വീ​സ് ന​ട​ത്തും.തൊ​ടു​പു​ഴ സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍​നി​ന്നു രാ​വി​ലെ അ​ഞ്ചി​ന് പീ​രു​മേ​ട് മ​രി​യ​ന്‍ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ലേ​ക്ക് ഈ​രാ​റ്റു​പേ​ട്ട വ​ഴി മൂ​ന്ന് സ​ര്‍​വീ​സും വാ​ഗ​മ​ണ്‍ വ​ഴി ഒ​രു സ​ര്‍​വീ​സും രാ​വി​ലെ ആ​റി​ന് ഇ​ടു​ക്കി പൈ​നാ​വ് എം​ആ​ര്‍​എ​സ് സ​കൂ​ളി​ലേ​ക്ക് അ​റ​ക്കു​ളം വ​ഴി ഒ​രു സ​ര്‍​വീ​സും അ​ഞ്ചി​ന് നെ​ടു​ങ്ക​ണ്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് എ​ച്ച്എ​സി​ലേ​ക്ക് അ​റ​ക്കു​ളം വ​ഴി ര​ണ്ട് സ​ര്‍​വീ​സും വ​ണ്ണ​പ്പു​റം വ​ഴി ഒ​രു സ​ര്‍​വീ​സും ഉ​ണ്ടാ​യി​രി​ക്കും. ഫോ​ണ്‍: 9446897750, 9447801293.

ക​ട്ട​പ്പ​ന പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍​നി​ന്നു രാ​വി​ലെ അ​ഞ്ചി​ന് തൊ​ടു​പു​ഴ ന്യൂ​മാ​ന്‍ കോ​ള​ജി​ലേ​ക്ക് ചെ​റു​തോ​ണി വ​ഴി സ​ര്‍​വീ​സ് ഉ​ണ്ടാ​യി​രി​ക്കും. മൂ​ന്നാ​ര്‍ ഗ​വ. എ​ച്ച്എ​സി​ലേ​ക്ക് അ​ടി​മാ​ലി വ​ഴി ര​ണ്ട് സ​ര്‍​വീ​സും മു​രി​ക്കാ​ശേ​രി വ​ഴി ഒ​രു സ​ര്‍​വീ​സും ന​ട​ത്തും. ഈ ​വാ​ഹ​ന​ങ്ങ​ള്‍ പൈ​നാ​വ് സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍​നി​ന്നു ജീ​വ​ന​ക്കാ​രെ ക​യ​റ്റും. ഫോ​ണ്‍: 9447823128.

ഇ​ടു​ക്കി ക​ള​ക്ട​റേ​റ്റി​ല്‍​നി​ന്നു രാ​വി​ലെ 5.30ന് ​ചെ​റു​തോ​ണി ക​ട്ട​പ്പ​ന വ​ഴി പീ​രു​മേ​ടി​നു ര​ണ്ട് സ​ര്‍​വീ​സും രാ​വി​ലെ 5.30ന് ​ക​ട്ട​പ്പ​ന വ​ഴി നെ​ടു​ങ്ക​ണ്ട​ത്തി​ന് ഒ​രു സ​ര്‍​വീ​സും ന​ട​ത്തും. വാ​ഹ​ന​ങ്ങ​ള്‍ ക​ട്ട​പ്പ​ന പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍​നി​ന്ന് ഇ​ടു​ക്കി ക​ള​ക്‌​ട​റേ​റ്റി​ലേ​ക്ക് അ​ഞ്ചി​ന് പു​റ​പ്പെ​ടും. ഫോ​ണ്‍: 9747900935.

മൂ​ല​മ​റ്റ​ത്തു​നി​ന്ന് മൂ​ന്നാ​ര്‍ ഗ​വ. വി​എ​ച്ച്എ​സ്എ​സി​ലേ​ക്കു തൊ​ടു​പു​ഴ അ​ടി​മാ​ലി വ​ഴി സ​ര്‍​വീ​സ് ന​ട​ത്തും. കു​മ​ളി​യി​ല്‍​നി​ന്നു പീ​രു​മേ​ട്, കു​ട്ടി​ക്കാ​നം, ക​ട്ട​പ്പ​ന വ​ഴി പൈ​നാ​വ് എം​ആ​ര്‍​എ​സി​ലേ​ക്കും അ​ണ​ക്ക​ര, പു​ളി​യ​ന്‍​മ​ല വ​ഴി നെ​ടു​ങ്ക​ണ്ട​ത്തി​നും പീ​രു​മേ​ട്, കു​ട്ടി​ക്കാ​നം, ക​ട്ട​പ്പ​ന വ​ഴി നെ​ടു​ങ്ക​ണ്ട​ത്തി​നും ക​ട്ട​പ്പ​ന, ചെ​റു​തോ​ണി വ​ഴി തൊ​ടു​പു​ഴ​യ്ക്കും പു​ളി​യ​ന്‍​മ​ല, നെ​ടു​ങ്ക​ണ്ടം, പൂ​പ്പാ​റ വ​ഴി മൂ​ന്നാ​റി​നും സ​ര്‍​വീ​സ് ന​ട​ത്തും. ഫോ​ണ്‍: 9446091334, 9447636270.

നെ​ടു​ങ്ക​ണ്ടം സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍​നി​ന്നു പൂ​പ്പാ​റ,ദേ​വി​കു​ളം വ​ഴി മൂ​ന്നാ​റി​നും കു​മ​ളി വ​ഴി പീ​രു​മേ​ടി​നും ക​ട്ട​പ്പ​ന വ​ഴി പീ​രു​മേ​ടി​നും ക​ട്ട​പ്പ​ന, ചെ​റു​തോ​ണി, വ​ഴി തൊ​ടു​പു​ഴ​യ്ക്കും സ​ര്‍​വീ​സ് ന​ട​ത്തും. ക​ട്ട​പ്പ​ന വ​ഴി പൈ​നാ​വി​ലേ​ക്ക് ഒ​രു സ​ര്‍​വീ​സ് ന​ട​ത്തും. ഫോ​ണ്‍: 9447390314, 9447525926.
ദേ​വി​കു​ളം സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍​നി​ന്ന് അ​ടി​മാ​ലി, നേ​ര്യ​മം​ഗ​ലം വ​ഴി തൊ​ടു​പു​ഴ​യ്ക്കും മൂ​ന്നാ​ര്‍ ഡി​പ്പോ​യി​ല്‍​നി​ന്നു ചെ​റു​തോ​ണി വ​ഴി പൈ​നാ​വി​ലേ​ക്കും അ​ടി​മാ​ലി, മു​രി​ക്കാ​ശേ​രി വ​ഴി​യും സ​ര്‍​വീ​സും ഉ​ണ്ടാ​യി​രി​ക്കും.

ദേ​വി​കു​ളം, പൂ​പ്പാ​റ വ​ഴി നെ​ടു​ങ്ക​ണ്ട​ത്തി​നും നെ​ടു​ങ്ക​ണ്ടം വ​ഴി പീ​രു​മേ​ടി​നും സ​ര്‍​വീ​സും ന​ട​ത്തും. ഫോ​ണ്‍: 7902958002. പോ​ളിം​ഗ് ഡ്യൂ​ട്ടി​ക്ക് ശേ​ഷം ജീ​വ​ന​ക്കാ​രെ തി​രി​കെ​യെ​ത്തി​ക്കു​ന്ന​തി​ന് അ​ത​തു വി​ത​ര​ണ​കേ​ന്ദ്ര​ത്തി​ല്‍​നി​ന്ന് തി​രി​ച്ചും ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തും.

Related posts

Leave a Comment