ചൂ​ട് മൂ​ത്ത​പ്പോ​ൾ കി​ളി​പോ​യി; ജി ​സു​ധാ​ക​ര​നെ പ​രി​ഹ​സി​ച്ച് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ.​നാ​സ​ർ

ആ​ല​പ്പു​ഴ: ചൂ​ടുമൂ​ത്ത​പ്പോ​ൾ തോ​ൽ​വി ഭ​യ​ന്ന് കി​ളി​പോ​യ ത​ര​ത്തി​ലാ​ണ് ജി.​ സു​ധാ​ക​ര​ൻ പ്ര​സ്താ​വ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ.​നാ​സ​ർ. അ​ഴി​മ​തി​ക്കെ​തി​രേ പോ​രാ​ട്ടം ന​ട​ത്തു​ന്നെ​ന്ന് പ​റ​യു​ന്ന ആ​ളാ​ണ് അ​ഴി​മ​തി​ക്കാ​രാ​യ കോ​ൺ​ഗ്ര​സു​കാ​രു​മാ​യി ചേ​ർ​ന്ന​തെ​ന്നും നാ​സ​ർ പ​രി​ഹ​സ​ി​ച്ചു.

1976-ൽ ​ജി.​ ഭു​വ​നേ​ശ്വ​ര​നെ കൊ​ന്ന​ത് എ​സ്എ​ഫ്ഐ​ക്കാ​രാ​ണെ​ങ്കി​ൽ അ​ന്ന​ത്തെ എ​സ്എ​ഫ്ഐ നേ​താ​വാ​രാ​ണ് സു​ധാ​ക​ര​ന​ല്ലേ എ​ന്ന് നാ​സ​ർ ചോ​ദി​ച്ചു. സു​ധാ​ക​ര​ൻ പ​റ​ഞ്ഞി​ട്ടാ​ണോ ഭു​വ​നേ​ശ്വ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. വോ​ട്ടി​നാ​യി ഏ​ത് വ​ർ​ഗീ​യ ശ​ക്തി​ക​ളു​മാ​യി സ​ഹ​ക​രി​ക്കു​ന്ന ആ​ളാ​യി സു​ധാ​ക​ര​ൻ മാ​റി​യെ​ന്നു സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കു​റ്റ​പ്പെ​ടു​ത്തി.

സി​പി​എ​മ്മി​നെ മോ​ശ​മാ‌​യി ചി​ത്രീ​ക​രി​ച്ച് കോ​ൺ​ഗ്ര​സു​കാ​രു​ടെ പ്രീ​തി നേ​ടാ​നാ​ണ് സു​ധാ​ക​ര​ന്‍റെ ശ്ര​മം. സ്വ​ന്തം കാ​ര്യ​ത്തി​നാ​യി എ​ല്ലാ​വ​രെ​യും ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ രീ​തി. ഇ​തി​നാ​യി പാ​ർ​ട്ടി സം​വി​ധാ​നം പോ​ലും അ​ദ്ദേ​ഹം ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. സു​ധാ​ക​ര​ന്‍റെ പ്ര​സ്ഥാ​വ​ന​ക​ൾ​ക്ക് അ​മ്പ​ല​പ്പു​ഴ​യി​ലെ ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ മ​റു​പ​ടി ന​ൽ​കു​മെ​ന്നും ആ​ർ. നാ​സ​ർ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment