അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്ക് നാ​ലു​വ​യ​സു​കാ​രി​യെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു; എ​ല്ലാ​വ​രെ​യും നൊ​മ്പ​ര​പ്പെ​ടു​ത്തി സ​ന വി​ട​വാ​ങ്ങി; അ​പ​ക​ടം അ​മ്മ​യോ​ടൊ​പ്പം റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​മ്പോ​ൾ

പാ​ങ്ങോ​ട്: അ​മ്മ​യോ​ടൊ​പ്പം റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​മ്പോ​ൾ ബൈ​ക്കി​ടി​ച്ച് ഗുരുതരമായി പരിക്കേറ്റ നാ​ലു​വ​യ​സു​കാ​രി മ​രി​ച്ചു. അ​മ്മ​യോ​ടൊ​പ്പം വി​വാ​ഹ​ത്തിൽ പങ്കെടുത്ത ശേഷം വീ​ടി​നു​മു​ന്നി​ൽ മ​ട​ങ്ങി​യെ​ത്തി​യ നാ​ലു വ​യ​സു​കാ​രി റോ​ഡ് മു​റി​ച്ചു ക​ട​ക്ക​വേ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്ക് ഇ​ടി​ച്ചു തെറിപ്പിക്കുകയായിരുന്നു.

പാ​ങ്ങോ​ട് കൊ​ച്ചാ​ലും​മൂ​ട് ഷെ​ഫീ​ക്ക് മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് ഷെ​ഹീ​റി​ന്‍റെ​യും അ​മാ​ന​യു​ടെ​യും മ​ക​ൾ സ​നാ മെ​ഹ്‌​റി​ൻ(4) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്‌​ക്ക് ര​ണ്ടോ​ടെ​യാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ സ​ന​യെ ഉ​ട​ൻ​ത​ന്നെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വെ​ള്ളി​യാ​ഴ്ച​യോ​ടെ മ​രി​ച്ചു.

പാ​ങ്ങോ​ട് ഗ​വ. എ​ൽ​പി​എ​സി​ലെ എ​ൽ​കെ​ജി. വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു സ​ന. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ശ​നി​യാ​ഴ്ച കൊ​ച്ചാ​ലും​മൂ​ട് ക​ബ​റി​സ്‌​താ​നി​ൽ ക​ബ​റ​ട​ക്കും.

Related posts

Leave a Comment