സ​ഹ​യാ​ത്ര​ക്കാ​രി​യെ നോ​ക്കി അ​ശ്ലീ​ല ആം​ഗ്യം: വീ​ഡി​യോ എ​ടു​ക്കു​ന്ന​ത് ക​ണ്ടി​ട്ടും കൂ​സ​ലി​ല്ലാ​തെ തു​ട​ർ​ന്നു; വീ​ട്ടി​ൽ പെ​ണ്ണു​ങ്ങ​ളൊ​ന്നു​മി​ല്ലേ എ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ

ബ​സി​ലും ട്രെ​യി​നി​ലു​മൊ​ക്കെ സ​ഞ്ച​രി​ക്കു​ന്പോ​ൾ സ്ത്രീ​ക​ൾ ധാ​രാ​ളം ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടേ​ണ്ടി വ​രു​ന്ന കാ​ര്യം മി​ക്ക​പ്പോ​ഴും ച​ർ​ച്ച ആ​കു​ന്ന ഒ​ന്നാ​ണ്. പ​ല വാ​ർ​ത്ത​ക​ളും ഇ​തോ​ട് അ​നു​ബ​ന്ധി​ച്ച് പു​റ​ത്ത് വ​രാ​റു​മു​ണ്ട്. ‍ഇ​ത്ര​യൊ​ക്കെ വാ​ർ​ത്ത​ക​ൾ പു​റ​ത്ത് വ​ന്നി​ട്ടും പി​ന്നെ​യും സ്ത്രീ​ക​ൾ​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ കൂ​ടു​ന്ന​ത​ല്ലാ​തെ കു​റ​യു​ന്നി​ല്ല. അ​ത് തെ​ളി​യി​ക്കു​ന്നൊ​രു വീ​ഡി​യോ ആ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്.

ട്രെ​യി​ൻ യാ​ത്ര​യി​ൽ മ​ധ്യ​വ​യ​സ്ക​നാ​യ ഒ​രാ​ൾ സ​മീ​പ​ത്ത് ഇ​രി​ക്കു​ന്ന സ്ത്രീ​യോ​ട് അ​ശ്ലീ​ല ആം​ഗ്യം കാ​ണി​ക്കു​ന്ന​താ​ണ് വീ​ഡി​യോ. ‘അ​യാ​ളു​ടെ പെ​രു​മാ​റ്റ​ത്തി​ൽ അ​സ്വ​സ്ഥ​യാ​യ പെ​ൺ​കു​ട്ടി അ​യാ​ളെ സ​മൂ​ഹ​ത്തി​നു മു​ൻ​പി​ൽ കാ​ണി​ക്കു​ന്ന​തി​നാ​യി വീ​ഡി​യോ റി​ക്കാ​ർ​ഡ് ചെ​യ്‌​തു,’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. ഒ​രു റി​സ​ർ​വേ​ഷ​ൻ ക​മ്പാ​ർ​ട്ട​മെ​ന്‍റി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്. സ്ത്രീ​ക​ളെ എ​വി​ടെ ആ​യി​രു​ന്നാ​ലും നി​ങ്ങ​ൾ സു​ര​ക്ഷി​ത​രാ​യി​രി​ക്കു​വാ​ൻ സ്വ​യം ശ്ര​മി​ക്കു​ക. യാ​ത്രാ വേ​ള​യി​ൽ യാ​ത്ര​യു​ടെ എ​ല്ലാ വി​വ​ര​ങ്ങ​ളും കു​ടം​ബാം​ഗ​ങ്ങ​ളോ​ടോ സു​ഹൃ​ത്തു​ക്ക​ളോ​ടോ പ​രി​ച​യ​ക്കാ​രോ​ടോ പ​ങ്കു​വ​യ്ക്കു​ക എ​ന്നാ​ണ് പ​ല​രും ക​മ​ന്‍റ് ചെ​യ്ത​ത്. വീ​ട്ടി​ൽ പെ​ണ്ണു​ങ്ങ​ളൊ​ന്നു​മി​ല്ലേ എന്നും ആളുകൾ വീഡിയോയുടെ താഴെ വന്ന് ചോദിച്ചു.

Related posts

Leave a Comment