‘അമ്മയേയും ചേട്ടനേയും കൊന്നത് ഞാനാണ്’: നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു

ഇടുക്കി: നെ​ടു​ങ്ക​ണ്ട​ത്ത് അ​മ്മ​യു​ടെ​യും മ​ക​ന്‍റെ​യും മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചു.  വീ​ടി​ന് സ​മീ​പ​ത്തെ പ​റ​മ്പി​ൽ നി​ന്നു​മാ​ണ് സ​ജി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

സ​ജി​യെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് വ​ലി​യ രീ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. പി​താ​വി​നെ കാ​ണാ​താ​യ​തി​ൽ ഇ​യാ​ൾ​ക്ക് പ​ങ്കു​ണ്ടെ​ന്നും അ​മ്മ​യെ സ്ഥി​ര​മാ​യി സ​ജി ഉ​പ​ദ്ര​വി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും സ​ഹോ​ദ​രി സി​നി പ​റ​ഞ്ഞു. ല​ഹ​രി​ക്ക് അ​ടി​മ​യാ​യ സ​ജി, സ​ഹോ​ദ​ര​ൻ റെ​ജി​യു​മാ​യി വീ​ട്ടി​ല്‍ നി​ര​ന്ത​രം വ​ഴ​ക്കു​ണ്ടാ​യി​രു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​തി​ക​രി​ച്ചു.

നെ​ടു​ങ്ക​ണ്ടം പ​ച്ച​ടി പൊ​ന്നു​ട്ട​യി​ല്‍ മേ​രി​ക്കു​ട്ടി (70), മ​ക​ന്‍ റെ​ജി (48) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ അ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ഒ​ന്‍​പ​തു മു​ത​ലാ​ണ് ഇ​വ​രെ കാ​ണാ​താ​യി​രു​ന്നു. പോ​ലീ​സ് അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ള്‍ സ​ജി ഓ​ടി ര​ക്ഷ​പെ​ട്ടു.

ഇ​വ​രെ കാ​ണാ​താ​യി ഇ​രു​പ​തു ദി​വ​സ​ത്തോ​ള​മാ​യെ​ങ്കി​ലും ഞാ​യ​റാ​ഴ്ച​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് പോ​ലീ​സി​ല്‍ പ​രാ​തി ല​ഭി​ക്കു​ന്ന​ത്. സി​നി​യാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ഇ​രു​വ​രെ​യും കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്നു നാ​ട്ടു​കാ​ര്‍ ഇ​ള​യ മ​ക​നാ​യ സ​ജി​യോ​ടു വി​വ​രം തി​ര​ക്കി​യെ​ങ്കി​ലും ഇ​യാ​ള്‍ പ​ര​സ്പ​ര വി​രു​ദ്ധ​മാ​യാ​ണ് മ​റു​പ​ടി ന​ല്‍​കി​യ​ത്.

ഇ​തോ​ടെ നാ​ട്ടു​കാ​ര്‍ സി​നി​യെ​യും ഭ​ര്‍​ത്താ​വി​നെ​യും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​വ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​നെ​ത്തി​യ​ത്.

വീ​ടി​നു സ​മീ​പം മ​ണ്ണി​ള​കി കി​ട​ന്ന ഭാ​ഗ​ത്തു കു​ഴി​ച്ചു പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ള്‍ ശ​രീ​ര ഭാ​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ആ​ര്‍​ഡി​ഒ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ കു​ഴി​ച്ചു പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ള്‍ പു​രു​ഷ​ന്‍റെ​യും സ്ത്രീ​യു​ടെ​യും മൃ​ത​ദേ​ഹ ഭാ​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പ​ത്തു വ​ര്‍​ഷം മു​ന്‍​പ് മേ​രി​ക്കു​ട്ടി​യു​ടെ ഭ​ര്‍​ത്താ​വ് മാ​ത്യു​വി​നെ​യും ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ണാ​താ​യി​രു​ന്നു. 2018-ലാ​ണ് ഇ​യാ​ളെ കാ​ണാ​താ​യ​ത്. അ​ന്നു പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് കാ​ര്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നി​ല്ല. ഈ ​തി​രോ​ധാ​ന​ത്തെ സം​ബ​ന്ധി​ച്ചും കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് പോ​ലീ​സ്.

Related posts

Leave a Comment