വ്യക്തിജീവിതത്തിലെ സുന്ദരമായ ഒരു അധ്യായത്തെക്കുറിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പെണ്ണുകാണൽ ചടങ്ങ് മുതൽ വിവാഹശേഷമുള്ള ആദ്യനാളുകൾ വരെ നീളുന്ന രസകരമായ ഓർമകളാണ് അദ്ദേഹം പങ്കുവച്ചത്.
ലക്ഷ്മിപ്രിയയെ ആദ്യമായി കാണാൻ പോയപ്പോൾ, കണ്ട മാത്രയിൽ തന്നെ “ഇത് മതി” എന്ന് താൻ ഉറപ്പിച്ചുവെന്ന് സതീശൻ പറഞ്ഞു. വീട്ടുകാർക്കും മറ്റ് സുഹൃത്തുക്കൾക്കും പെൺകുട്ടിയെ ഇഷ്ടപ്പെട്ടോ എന്നറിയാൻ ആകാംക്ഷയുണ്ടായിരുന്നെങ്കിലും മറുത്തൊന്ന് ചിന്തിക്കാൻ അന്ന് തോന്നിയില്ല.
വിവാഹസമയത്ത് ഹൈക്കോടതിയിും രാഷ്ട്രീയവുമൊക്കെയായി നല്ല തിരക്കിൽ ആയിരുന്നു. ആലോചന വന്നപ്പോൾത്തന്നെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചും തിരക്കുകളെക്കുറിച്ചും ലക്ഷ്മിപ്രിയയോട് സൂചിപ്പിച്ചിരുന്നു.
വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ രാഷ്ട്രീയ പരിപാടികളിലേക്ക് തിരിയേണ്ടിവന്നു. വിവാഹം കഴിഞ്ഞ ആദ്യ സമയങ്ങളിൽ ഹണിമൂൺഒക്കെ പോകാൻ പ്ലാൻ ചെയ്തെങ്കിലും രാഷ്ട്രീയ സാഹചര്യങ്ങൾ മൂലം അത് നീണ്ടുപോയി. എന്നിരുന്നാലും അതിലൊന്നും യാതൊരു പരാതിയും പറയാതെ എല്ലാ വളർച്ചയ്ക്കും പ്രതിസന്ധികളിലും ശക്തമായ പിന്തുണയുമായി ലക്ഷ്മിപ്രിയ കൂടെയുണ്ടെന്ന് അദ്ദേഹം നന്ദിയോടെ സ്മരിക്കുന്നു.
രാഷ്ട്രീയത്തിലെ കർക്കശക്കാരനായ നേതാവിനപ്പുറം, പ്രണയവും നർമവും കാത്തുസൂക്ഷിക്കുന്ന ഒരു വ്യക്തിയെയാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ് സതീശന്റെ ഈ അഭിമുഖം.
