ല​ക്ഷ്മി​പ്രി​യ​യെ ആ​ദ്യ​മാ​യി ക​ണ്ടപ്പോൾത്ത​ന്നെ ‘ഇ​ത് മ​തി’ എ​ന്ന് ഉ​റ​പ്പി​ച്ചു: രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ മൂ​ലം ഹണിമൂൺ മുടങ്ങി; വൈ​റ​ലാ​യി വി. ​ഡി സ​തീ​ശ​ന്‍റെ പ​ഴ​യ അ​ഭി​മു​ഖം

വ്യ​ക്തി​ജീ​വി​ത​ത്തി​ലെ സു​ന്ദ​ര​മാ​യ ഒ​രു അ​ധ്യാ​യ​ത്തെ​ക്കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി വി. ​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. പെ​ണ്ണു​കാ​ണ​ൽ ച​ട​ങ്ങ് മു​ത​ൽ വി​വാ​ഹ​ശേ​ഷ​മു​ള്ള ആ​ദ്യ​നാ​ളു​ക​ൾ വ​രെ നീ​ളു​ന്ന ര​സ​ക​ര​മാ​യ ഓ​ർ​മ​ക​ളാ​ണ് അ​ദ്ദേ​ഹം പ​ങ്കു​വ​ച്ച​ത്.

ല​ക്ഷ്മി​പ്രി​യ​യെ ആ​ദ്യ​മാ​യി കാ​ണാ​ൻ പോ​യ​പ്പോ​ൾ, ക​ണ്ട മാ​ത്ര​യി​ൽ ത​ന്നെ “ഇ​ത് മ​തി” എ​ന്ന് താ​ൻ ഉ​റ​പ്പി​ച്ചു​വെ​ന്ന് സ​തീ​ശ​ൻ പ​റ​ഞ്ഞു. വീ​ട്ടു​കാ​ർ​ക്കും മ​റ്റ് സു​ഹൃ​ത്തു​ക്ക​ൾ​ക്കും പെ​ൺ​കു​ട്ടി​യെ ഇ​ഷ്ട​പ്പെ​ട്ടോ എ​ന്ന​റി​യാ​ൻ ആ​കാം​ക്ഷ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മ​റു​ത്തൊ​ന്ന് ചി​ന്തി​ക്കാ​ൻ അ​ന്ന് തോ​ന്നി​യി​ല്ല.

വി​വാ​ഹ​സ​മ​യ​ത്ത് ഹൈ​ക്കോ​ട​തി​യിും രാ​ഷ്ട്രീ​യ​വു​മൊ​ക്കെ​യാ​യി ന​ല്ല തി​ര​ക്കി​ൽ ആ​യി​രു​ന്നു. ആ​ലോ​ച​ന വ​ന്ന​പ്പോ​ൾ​ത്ത​ന്നെ രാ​ഷ്ട്രീ​യ ജീ​വി​ത​ത്തെ​ക്കു​റി​ച്ചും തി​ര​ക്കു​ക​ളെ​ക്കു​റി​ച്ചും ല​ക്ഷ്മി​പ്രി​യ​യോ​ട് സൂ​ചി​പ്പി​ച്ചി​രു​ന്നു.

വി​വാ​ഹം ക​ഴി​ഞ്ഞ് അ​ധി​കം വൈ​കാ​തെ ത​ന്നെ രാ​ഷ്ട്രീ​യ പ​രി​പാ​ടി​ക​ളി​ലേ​ക്ക് തി​രി​യേ​ണ്ടി​വ​ന്നു. വി​വാ​ഹം ക​ഴി​ഞ്ഞ ആ​ദ്യ സ​മ​യ​ങ്ങ​ളി​ൽ ഹ​ണി​മൂ​ൺ​ഒ​ക്കെ പോ​കാ​ൻ പ്ലാ​ൻ ചെ​യ്തെ​ങ്കി​ലും രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ മൂ​ലം അ​ത് നീ​ണ്ടു​പോ​യി. എ​ന്നി​രു​ന്നാ​ലും അ​തി​ലൊ​ന്നും യാ​തൊ​രു പ​രാ​തി​യും പ​റ​യാ​തെ എ​ല്ലാ വ​ള​ർ​ച്ച​യ്ക്കും പ്ര​തി​സ​ന്ധി​ക​ളി​ലും ശ​ക്ത​മാ​യ പി​ന്തു​ണ​യു​മാ​യി ല​ക്ഷ്മി​പ്രി​യ കൂ​ടെ​യു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ന​ന്ദി​യോ​ടെ സ്മ​രി​ക്കു​ന്നു.

രാ​ഷ്ട്രീ​യ​ത്തി​ലെ ക​ർ​ക്ക​ശ​ക്കാ​ര​നാ​യ നേ​താ​വി​ന​പ്പു​റം, പ്ര​ണ​യ​വും ന​ർ​മ​വും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന ഒ​രു വ്യ​ക്തി​യെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ളി​ൽ നി​ന്ന് വ്യ​ക്ത​മാ​കു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ണ്ടും വൈ​റ​ലാ​വു​ക​യാ​ണ് സ​തീ​ശ​ന്‍റെ ഈ ​അ​ഭി​മു​ഖം.

Related posts

Leave a Comment