കേ​ന്ദ്ര ഭ​ര​ണ​ത്തി​ൽ​നി​ന്ന് ബി​ജെ​പി​യെ പു​റ​ത്താ​ക്കും: വെ​ല്ലു​വി​ളി​യു​മാ​യി മ​മ​ത

കോ​ൽ​ക്ക​ത്ത: കേ​ന്ദ്ര​ഭ​ര​ണ​ത്തി​ൽ​നി​ന്ന് ബി​ജെ​പി​യെ പു​റ​ത്താ​ക്കു​മെ​ന്ന് വെ​ല്ലു​വി​ളി​ച്ച് പ​ശ്ചി​മ ബം​ഗാ​ൾ മു​ൻ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. ബം​ഗാ​ളി​ലെ ബി​ജെ​പി സ​ർ​ക്കാ​ർ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളെ​യും വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ​യും ല​ക്ഷ്യ​മി​ടു​ന്നു​ണ്ടെ​ന്നും മ​മ​ത ആ​രോ​പി​ച്ചു.

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രു​ടെ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​മ​ത ബാ​ന​ർ​ജി. തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ബം​ഗാ​ളി​ൽ ന​ട​ന്ന അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ​ക്കും അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ൾ​ക്കു​മെ​തി​രേ​യു​ള്ള ന​ട​പ​ടി​ക​ളും പ​രാ​മ​ർ​ശി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു മ​മ​ത​യു​ടെ പ്ര​തി​ക​ര​ണം.

ഭ​ര​ണ​ഘ​ട​നാ ആ​ശ​യ​ങ്ങ​ളെ​യും മൂ​ല്യ​ങ്ങ​ളെ​യും ത​ക​ർ​ക്കു​ക​യാ​ണെ​ന്ന രൂ​ക്ഷ വി​മ​ർ​ശ​ന​വും സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രേ മ​മ​ത ഉ​ന്ന​യി​ച്ചു. മ​മ​ത ബാ​ന​ർ​ജി​യു​ടെ വ​സ​തി​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ അ​ന​ന്ത​ര​വ​നും ലോ​ക്സ​ഭാ എം​പി​യു​മാ​യ അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യും പ​ങ്കെ​ടു​ത്തി​രു​ന്നു.

Related posts

Leave a Comment