ജ​ർ​മ​നി​യി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലേ​യ്ക്ക് ചെ​റു​വി​മാ​നം ത​ക​ർ​ന്നു​വീ​ണ് ര​ണ്ടു​പേ​ർ മ​രി​ച്ചു

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ ചെ​റി​യ സ്വ​കാ​ര്യ വി​മാ​നം വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലേ​യ്ക്ക് ത​ക​ർ​ന്നു​വീ​ണ് ര​ണ്ടു​പേ​ർ മ​രി​ച്ചു. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ജ​ർ​മനി​യി​ലെ ഗാ​ണ്ട​ർ​കീ​സി എ​ന്ന സ്ഥ​ല​ത്ത് ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം.

ബ്രെ​മെ​ൻ സ്വ​ദേ​ശി​ക​ളാ​യ 65-ഉം 77-​ഉം വ​യ​സു​ള്ള ര​ണ്ടു​പേ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ആ​ദ്യം ഒ​രാ​ൾ മ​രി​ച്ച​താ​യും മ​റ്റൊ​രാ​ളെ കാ​ണാ​താ​യെ​ന്നു​മാ​യി​രു​ന്നു പോ​ലീ​സ് അ​റി​യി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​രു​വ​രും മ​രി​ച്ച​താ​യി ഡെ​ൽ​മെ​ൻ​ഹോ​ർ​സ്റ്റ് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. മേ​ൽ​ക്കൂ​ര​യി​ൽ ഇ​ടി​ച്ചു​ക​യ​റി​യ വി​മാ​നാ​വ​ശി​ഷ്ട​ങ്ങ​ൾ എ​ടു​ത്തു​മാ​റ്റു​ക​യും, സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ഒ​ഴി​പ്പി​ച്ചി​രു​ന്ന പ്ര​ദേ​ശ​വാ​സി​ക​ളെ വീ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ചെ​ത്താ​ൻ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. അ​പ​ക​ട​കാ​ര​ണ​ത്തെ​ക്കു​റി​ച്ച് സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment