ഹൽദ്വാനി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരായ ജാതി അധിക്ഷേപക്കേസിൽ ഉത്തരാഖണ്ഡിൽ എട്ട് പേർക്കെതിരെ കേസെടുത്തു. അഭിഭാഷകയുടെ പരാതിയിൽ എട്ട് അജ്ഞാതർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ശുദ്ധീകരണം നടത്തിയ സംഘടനയ്ക്കും ഭാരവാഹികൾക്കുമെതിരെയാണ് പരാതി നൽകിയിരുന്നത്. സംഭവത്തിൽ അന്വേഷണം ഊർജിതമല്ലെന്നും ശക്തമായ ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് ദളിത് എംപിമാർ മിന്നൽ പ്രതിഷേധം നടത്തിയിരുന്നു. കേസെടുത്ത വിവരം അറിയിച്ചതിന് പിന്നാലെയാണ് എംപിമാർ പ്രതിഷേധം അവസാനിപ്പിച്ചത്.
