‘അ​മേ​രി​ക്ക​യി​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്ലെ​ന്ന് ക​രു​തി’; സ​ഹോ​ദ​ര​ന്‍റെ കാ​റി​ന്‍റെ നാ​ല് ച​ക്ര​ങ്ങ​ളും മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ൽ ഞെ​ട്ടി​ത്ത​രി​ച്ച് ഇ​ന്ത്യ​ൻ യു​വ​തി!

അ​മേ​രി​ക്ക​യി​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ളും മോ​ഷ​ണ​ങ്ങ​ളും ഉ​ണ്ടാ​കാ​റി​ല്ലെ​ന്ന ധാ​ര​ണ തെ​റ്റി​യ​തി​ന്‍റെ ഞെ​ട്ട​ലി​ൽ യു​എ​സി​ൽ താ​മ​സി​ക്കു​ന്ന ഒ​രു ഇ​ന്ത്യ​ൻ യു​വ​തി. പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ​ഹോ​ദ​ര​ന്‍റെ കാ​റി​ന്‍റെ നാ​ല് ച​ക്ര​ങ്ങ​ളും രാ​ത്രി​ക്ക് രാ​വ് മോ​ഷ​ണം പോ​യ സം​ഭ​വ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

രാ​വി​ലെ എ​ഴു​ന്നേ​റ്റ​പ്പോ​ൾ കാ​റി​ന്‍റെ നാ​ല് ച​ക്ര​ങ്ങ​ളും അ​ഴി​ച്ചെ​ടു​ത്ത നി​ല​യി​ലാ​ണ് കാ​ണ​പ്പെ​ട്ട​തെ​ന്ന് യു​വ​തി വീ​ഡി​യോ​യി​ലൂ​ടെ പ​റ​ഞ്ഞു. ച​ക്ര​ങ്ങ​ൾ ക​വ​ർ​ന്ന ശേ​ഷം മോ​ഷ്ടാ​ക്ക​ൾ വ​ണ്ടി​യു​ടെ മു​ക​ളി​ൽ ഒ​രു ക​ത്തും ഉ​പേ​ക്ഷി​ച്ചാ​ണ് ക​ട​ന്നു​ക​ള​ഞ്ഞ​ത്!

“ക്രി​സ്റ്റ​ൽ ഹൗ​സ് പ്രോ​പ്പ​ർ​ട്ടി​യി​ൽ ക​ഴി​ഞ്ഞ വാ​രാ​ന്ത്യ​ത്തി​ൽ മൂ​ന്ന് കാ​റു​ക​ൾ ത​ക​ർ​ക്ക​പ്പെ​ട്ടു. ഈ ​വാ​രാ​ന്ത്യ​ത്തി​ൽ മൂ​ന്ന് കാ​റു​ക​ളു​ടെ ച​ക്ര​ങ്ങ​ൾ മോ​ഷ്ടി​ക്ക​പ്പെ​ട്ടു. പാ​ർ​ക്കിം​ഗ് സ്ഥ​ല​ങ്ങ​ളി​ലെ കു​റ്റ​കൃ​ത്യ​ങ്ങ​ളെ​ക്കു​റി​ച്ച് മാ​നേ​ജ്‌​മെ​ന്‍റ് ഗൗ​ര​വ​മാ​യി ചി​ന്തി​ക്കാ​ത്തി​ട​ത്തോ​ളം ഇ​ത് ത​ട​യാ​നാ​വി​ല്ല,” എ​ന്നാ​യി​രു​ന്നു മോ​ഷ്ടാ​ക്ക​ൾ വ​ച്ച കു​റി​പ്പ്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന ഈ ​വീ​ഡി​യോ നി​ര​വ​ധി പേ​രാ​ണ് പ​ങ്കു​വെ​ച്ച​ത്. അ​മേ​രി​ക്ക​യി​ൽ പ​ല​യി​ട​ത്തും ഇ​ത്ത​ര​ത്തി​ലു​ള്ള ച​ക്ര മോ​ഷ​ണ​ങ്ങ​ൾ സാ​ധാ​ര​ണ​യാ​ണെ​ന്നും, വീ​ൽ ലോ​ക്കു​ക​ളും സെ​ക്യൂ​രി​റ്റി ക്യാ​മ​റ​ക​ളും ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും നെ​റ്റി​സ​ൺ​സ് ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

 

Related posts

Leave a Comment