പയ്യന്നൂര്‍: ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിലും കേരള ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇടം നേടി പുഞ്ചക്കാട് സ്വദേശികളായ സമീര്‍ കരയില്‍-എം.സി. ഷമീമ ദമ്പതികളുടെ മകന് എട്ടു വയസുള്ള ഹമദ് ബിന്‍ സമീർ.
ഗണിതശാസ്ത്രത്തിലിടം പിടിച്ച സൂത്രവാക്യമായ പൈ യുടെ 520 അക്കങ്ങള്‍ നാലുമിനിട്ടും 48 സെക്കൻഡും കൊണ്ട് തടസമില്ലാതെ ചൊല്ലിതീര്ത്താണ് റെക്കോര്‍ഡുകളുടെ ലോകത്തേക്ക് ഈ കൊച്ചു മിടുക്കന് കയറിച്ചെന്നത്. അസാധാരണമായ ഓര്‍മശക്തിയാണ് ഗള്‍ഫിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ ഹമദ് ബിന്‍ സമീറിനെണ ഈ റെക്കോര്‍ഡ് നേട്ടത്തിന് പ്രാപ്തനാക്കിയത്.
