ചോക്ലേറ്റുകളില്‍ പ്ലാസ്റ്റിക്കിന്റെ അംശം: സൗദി ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഥോറിറ്റി മുന്നറിയിപ്പു നല്‍കി

chooദമാം: പ്രമുഖ ചോക്ലേറ്റ് ഉത്പന്ന കമ്പനിയായ മാര്‍സിന്റെ ചില ചോക്ലേറ്റുകളില്‍ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നു ഇവ കഴിക്കുന്നതിനെതിരെ സൗദി ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഥോറിറ്റി മുന്നറിയിപ്പു നല്‍കി.

യൂറോപ്യന്‍ യൂണിയനില്‍പെട്ട ചില രാജ്യങ്ങളില്‍നിന്നു ലഭിച്ച മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണു സൗദി ഫുഡ് ആന്‍ഡ് ഡ്രഗ്‌സിന്റെ നിര്‍ദേശം.

പ്രമുഖ ചോക്ലേറ്റ് ഉത്പന്ന കമ്പനിയായ മാര്‍സിന്റെ സ്‌നിക്കേഴ്‌സ്, മാര്‍സ്, മില്‍ക്കി വേ എന്നീ ചോക്ലേറ്റുകളില്‍ പ്ലാസ്റ്റികിന്റെ അംശം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇത് ഉപഭോക്താക്കളുടെ ആരോഗ്യത്തിനു ഹാനികരമായിരിക്കുമെന്നും കമ്പനി തന്നെയാണു വിവരം പുറത്തുവിട്ടത്.

ഇതിന്റെ അടിസ്ഥാനത്തില്‍ മാര്‍സിന്റെ വിവിധ ചോക്ലേറ്റ് ഉത്പന്നങ്ങള്‍ ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, ഈജിപ്ത്, ഓസ്‌ട്രേലിയ, ജോര്‍ദാന്‍ തുടങ്ങിയ 56 ഓളം രാജ്യങ്ങളില്‍ നിന്നും പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയതായും കമ്പനി വ്യക്തമാക്കി.

2017 ജനുവരി എട്ടുവരെ കാലാവധിയുള്ള ചോക്ലേറ്റുകളാണ് മാര്‍ക്കറ്റില്‍ നിന്നും പിന്‍വലിക്കുന്നത്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Related posts