ത​ല​യോ​ട്ടി പൊ​ട്ടി ആ​ന്ത​രി​ക ഭാ​ഗം പു​റ​ത്തു​വ​ന്നു, വാ​രി​യെ​ല്ലു​ക​ള്‍ പൂ​ര്‍​ണ​മാ​യും ഒ​ടി​ഞ്ഞു; അ​വ​യ​ങ്ങ​ള്‍​ക്ക് ഗു​രു​ത​ര ക്ഷ​തം; കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ടെ ബി​ന്ദു ഞെ​രി​ഞ്ഞ​മ​ർ​ന്നു

ഗാ​ന്ധി​ന​ഗ​ര്‍ (കോട്ടയം): മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ കെ​ട്ടി​ടം ഇ​ടി​ഞ്ഞു​വീ​ണു മ​രി​ച്ച ത​ല​യോ​ല​പ്പ​റ​മ്പ് ഉ​മാം​കു​ന്ന് മേ​പ്പാ​ത്തു​കു​ന്നേ​ല്‍ ഡി. ​ബി​ന്ദു​വി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു​വെ​ന്ന് പ്രാ​ഥ​മി​ക പോ​സ്റ്റ്മോ​ര്‍ട്ടം റി​പ്പോ​ര്‍ട്ട്.

കോ​ണ്‍ക്രീ​റ്റ് സ്ലാ​ബ് പ​തി​ച്ച ത​ല​ക്കേ​റ്റ ഗു​രു​ത​ര പ​രി​ക്കും ആ​ന്ത​രി​ക ര​ക്ത​സ്രാ​വവുമാ​ണു മ​ര​ണ കാ​ര​ണം. ത​ല​യോ​ട്ടി പൊ​ട്ടി ആ​ന്ത​രിക ഭാ​ഗം പു​റ​ത്തു​വ​ന്നു. വാ​രി​യെ​ല്ലു​ക​ള്‍ പൂ​ര്‍ണ​മാ​യും ഒ​ടി​ഞ്ഞു. ശ്വാ​സ​കോ​ശം, ഹൃ​ദ​യം, ക​ര​ള്‍ ഉ​ള്‍പ്പെ​ടെ അ​വ​യ​ങ്ങ​ള്‍ക്ക് ഗു​രു​ത​ര ക്ഷ​ത​മേ​റ്റ​താ​യും റി​പ്പോ​ര്‍ട്ടി​ലു​ണ്ട്.

Related posts

Leave a Comment