ലോകത്തിന്റെ സെല്‍ഫി ഭ്രമം മൂത്തു നില്‍ക്കുന്ന കാലമാണിത്. എവിടെ തിരിഞ്ഞു നോക്കിയാലും സ്മാര്‍ട്ട് ഫോണും സെല്‍ഫി സ്റ്റിക്കുമായി നടക്കുന്നവരെ കാണാന്‍ സാധിക്കും.
ഇതിനിടെ, ഒരു സെല്‍ഫി സ്റ്റീക്കുമായി ഗിന്നസ് റിക്കാര്‍ഡ് ഇട്ടിരിക്കുകയാണു ബ്രിട്ടണില്‍ നിന്നുള്ള യൂട്യൂബ് താരം ബെന്‍ സ്റ്റിലര്‍. കഴിഞ്ഞ ദിവസം ലനിലെ ലിസെസ്റ്റര്‍ സ്ക്വയറിലായിരുന്നു ലോകത്തിലെ ഏറ്റവും വലിയ സെല്‍ഫി സ്റ്റിക്കുപയോഗിച്ചു ചിത്രം പകര്‍ത്തിയത്. 8.56 മീറ്റര്‍ നീളമുള്ള സെല്‍ഫി സ്റ്റിക്കാണ് ഇതിനായി ഉപയോഗിച്ചത്. സെല്‍ഫി സ്റ്റിക്കിന്റെ നിര്‍മാണത്തിനും മറ്റുമായി ഏകദേശം 44 പൗണ്്ട് ആണ് ബെന്‍ ചെലവഴിച്ചത്. ലന്‍ ഫാഷന്‍ വീക്കിനോടനുബന്ധിച്ച് നഗരത്തിലേക്ക് കൂടുതല്‍ ആളുകളെ അകര്‍ഷിക്കുന്നതിനു വേിയാണ് അദ്ദേഹം സെല്‍ഫി സ്റ്റിക്കുപയോഗിച്ചു ചിത്രം പകര്‍ത്തിയത്.
ലനിലെ ട്രാഫല്‍ഗര്‍ സ്ക്വയറില്‍വച്ചു ചിത്രങ്ങള്‍ എടുക്കുന്നതിനായിരുന്നു ബെന്‍ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ സെല്‍ഫി സ്റ്റിക്കിന്റെ നീളക്കൂടുതല്‍ മൂലം സുരക്ഷാ ഗാര്‍ഡ് പ്രശ്‌നങ്ങള്‍ ഉാക്കിയതിനെ തുടര്‍ന്നാണു ലിസെസ്റ്റര്‍ സ്ക്വയറിലേക്കു മാറ്റിയത്.