മഞ്ഞുമൂടിയ ഭൂഖണ്ഡമായ അന്റാര്‍ട്ടിക്കയില്‍ ചൈന പച്ചക്കറി വിളയിച്ചു

gurdenമഞ്ഞുമൂടിയ ഭൂഖണ്ഡമായ അന്റാര്‍ട്ടിക്കയില്‍ ആദ്യമായി പച്ചക്കറി കൃഷി ചെയ്തു വാര്‍ത്ത സൃഷ്ടിച്ചിരിക്കുകയാണ് ഒരു ചൈനീസ് പര്യവേക്ഷണ സംഘം. മേഖലയിലെ ചൈനയുടെ നാല് റിസര്‍ച്ച് ബേസുകളില്‍ രണ്ടാമത്തേതില്‍ ജോലി ചെയ്യാന്‍ നിയമിതനായ വ്യക്തിയാണു വാംഗ് സെംഗ്. ഷാംങ്ഹായില്‍നിന്നു വിത്തുകളുമായാണ് അദ്ദേഹം യാത്ര പുറപ്പെട്ടത്. വെള്ളരി, ചീര, കാബേജ് എന്നിവ വിജയകരമായി നട്ടുവളര്‍ത്തി വിളവെടുത്ത വാര്‍ത്തയാണ് പിന്നീട് പുറംലോകം അറിഞ്ഞത്.

പര്യവേക്ഷണ സംഘത്തിനായുള്ള പച്ചക്കറികള്‍ കപ്പലില്‍ എത്തിക്കുകയായിരുന്നു പരമ്പരാഗത രീതി. പക്ഷേ, ചെലവേറിയ ഈ സംവിധാനം വഴി എത്തിക്കുന്ന പച്ചക്കറികള്‍ അധികകാലം സൂക്ഷിച്ചുവയ്ക്കാന്‍ കഴിയുമായിരുന്നില്ല.

സോയില്‍ ഫ്രീ ടെക്‌നോളജി, കൃത്രിമ വെളിച്ചം, കമ്പ്യൂട്ടറുകളുടെ സഹായം എന്നിവ ഉപയോഗപ്പെടുത്തിയാണു പച്ചക്കറികൃഷി സാധ്യമാക്കിയതെന്ന് ഒരു ചൈനീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ, സംഗീതം പൊഴിക്കുന്ന പശ്ചാത്തലവും ഒരുക്കിയിരുന്നു ഇവര്‍. സംഗീതം ചെടികളുടെ വളര്‍ച്ചയെ സഹായിക്കും എന്ന വിശ്വാസമായിരുന്നു ഇതിനു പിന്നില്‍. റിസര്‍ച്ച് ബേസില്‍ സര്‍ക്കാര്‍ പിന്തുണയോടെ 2014ല്‍ ആരംഭിച്ച ഗ്രീന്‍ഹൗസ് പ്രോജക്ട് ആണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്. പതിവുപോലെ ഈ വിഷയവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.

ടീമിനെ അഭിനന്ദനങ്ങള്‍കൊണ്ടു മൂടുന്നതിനൊപ്പം ഭാവിയില്‍ ചൊവ്വയില്‍ ഈ നോട്ടം സാധ്യമാക്കണം തുടങ്ങിയ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ വര്‍ഷത്തെ സയന്‍സ് ഫിക്ഷന്‍ ഹിറ്റ് സിനിമയുടെ പ്രമേയത്തോടും സംഭവത്തെ ഉപമിക്കുന്നുണ്ട് മറ്റു ചിലര്‍.

Related posts