ഒഴിവുദിവസത്തെ കളിക്ക് കാലികപ്രസക്തിയുണ്ട്: സനല്‍കുമാര്‍ ശശിധരന്‍

TVM-SANALഗിരീഷ് പരുത്തിമഠം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ചിത്രത്തി നുള്ള പുരസ്കാരം ഒഴിവുദി വസത്തെ കളിക്ക് ലഭിച്ചതറിഞ്ഞ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ആദ്യം പറഞ്ഞ വാക്ക് സന്തോഷം എന്നതാണ്. ബുദ്ധിജീവി ജാടയുടെ പരകോടി യില്‍ നിന്നുകൊണ്ട്, വാക്കുകളെ അനായാസമായി അമ്മാനമാടി, ഒരുപാട് വേണമെങ്കില്‍ സനലിന് പറയാമായിരുന്നു. പക്ഷെ, അഭിഭാഷകനായും പത്രപ്രവര്‍ ത്തകനായും കവിയായു മൊക്കെയുള്ള അതീതകാല വിശേഷണങ്ങളുടെ അതിരു കള്‍ക്കപ്പുറത്തേയ്ക്ക് സിനിമയ ിലൂടെ വളര്‍ന്ന സനല്‍ എല്ലായ് പ്പോഴും വിനയാന്വിനതാണ്. ഈ സിനിമ ജനങ്ങളിലേക്ക് എത്തേ ണ്ടതാണെന്നും അങ്ങനെ എത്താനുള്ള സഹായം ജനങ്ങ ളില്‍ നിന്നുമുണ്ടാകണമെന്നും സനല്‍കുമാര്‍ അതേ എളിമ യോടെ കൂട്ടിച്ചേര്‍ത്തു. കാലികപ്രാധാന്യമുള്ള വിഷയ മാണ് സിനിമയുടെ പ്രമേയം. ഇന്നത്തെ രാഷ്ട്രീയ സാഹച ര്യത്തില്‍ ഈ സിനിമയ്ക്ക് ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഐഎഫ്എഫ്‌കെ യുടെ ഇരുപതാമത് എഡിഷനില്‍ മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം നേടിയതിനു പിറകെ സംസ്ഥാന പുരസ്കാരം കൂടി പ്രാപ്തമായപ്പോള്‍ നല്ല സിനിമകളെ അംഗീകരിക്കുന്ന പ്രവണത നശിച്ചിട്ടി ല്ലെന്നതി നുള്ള വ്യക്തമായ തെളിവു കൂടിയായിയെന്നാണ് പൊതുവേയുള്ള അഭിപ്രായം. ഒരാള്‍പ്പൊക്കം എന്ന ആദ്യ ചലച്ചിത്ര സംരംഭത്തില്‍ നിന്നും ഒഴിവുദിവസത്തെ കളി എന്ന തന്റെ രണ്ടാമത്തെ സിനിമയിലേയ്ക്ക് എത്തുമ്പോള്‍ സനല്‍ കുമാര്‍ ശശിധരന്‍ കയ്യടക്കമുള്ള സംവിധായകന്‍ മാത്രമല്ല, പ്രതികര ണശേഷിയുള്ള  കലാകാര നാണെന്നും തെളി യിച്ചു. നിഷ്കാസിതമായി എന്ന് പരസ്യപ്പെടുത്തുമ്പോഴും സാമൂഹ്യതിന്മകള്‍ വര്‍ധിത വീര്യത്തോടെ അവശേഷി ക്കുന്നുവെന്ന രഹസ്യത്തിലേയ്ക്കാണ് ഒഴിവുദിവസത്തെ കളി പ്രേക്ഷകനെ നയിക്കുന്നത്.

ഉണ്ണി. ആര്‍ രചിച്ച ഒഴിവുദിവസത്തെ കളി എന്ന കഥ, അതേ പേരില്‍ തന്നെ സനല്‍കുമാര്‍ സിനിമയാ ക്കുകയായിരുന്നു. പേര് സൂചിപ്പി ക്കുന്നതു പോലെ അതൊരു വെറും കുട്ടിക്കളിയല്ല. ന്യായാധിപനും രാജാവും മന്ത്രിയും പോലീസും കള്ളനുമുള്ള കളിയാണ്. നറുക്കിലൂടെ ഓരോ വേഷങ്ങള്‍ കൈവരും. കള്ളനെ പോലീസ് കണ്ടുപിടിക്കുകയും ന്യായാ ധിപനും രാജാവും മന്ത്രിയും  പോലീസും ചേര്‍ന്ന് ശിക്ഷ നടപ്പാ ക്കുകയും ചെയ്യും. പിടിക്കുന്നത് കള്ളനെയല്ലെങ്കില്‍ പോലീസിനെ ശിക്ഷിക്കും. കൈവെള്ളയില്‍ വടി കൊണ്ടുള്ള അഞ്ചു അടിയാണ് ശിക്ഷ. തിരുമേനി ന്യായാധി പനാകാനുള്ള സന്നദ്ധത സ്വയം ഏറ്റെടുത്തു. ഇരിപ്പിടത്തില്‍ ഉപവിഷ്ഠനായി. പോലീസാ കാനുള്ള നിയോഗം വ്യാപാ രിയായ അശോകനായിരുന്നു.

അന്യരാജ്യ ത്തെ ജനാധിപത്യ സൗകര്യം നന്നായി ആസ്വദിച്ച് നാട്ടിലെത്തിയ പണക്കൊഴുപ്പുള്ള ധര്‍മ്മണ്ണനും അടിയ ന്തരാവ സ്ഥക്കാലത്ത് ജയിലില്‍ കിടന്ന് യാതനകള്‍ അനുഭവിച്ച അച്ഛന്റെ കമ്മ്യൂണിസ്റ്റുകാരനായ മകനും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ വിനയനും പ്ലാവില്‍ കയറി ചക്കയിടാനും പാചകത്തിനായി കോഴിയെ കൊല്ലാനും ഗ്ലാസില്‍ മദ്യം ഒഴിച്ചുകൊടുക്കാനുമൊക്കെ വിധിക്കപ്പെട്ട ദാസനും ആണ് മറ്റു കഥാപാത്രങ്ങള്‍.

തെരഞ്ഞെടുപ്പ് ദിവസം വനത്തിനുള്ളിലെ ഒരു സങ്കേതത്തില്‍ മദ്യവും ആഹാരവുമായി  അറുമ്മാ ദിക്കാന്‍ കച്ച കെട്ടിയെത്തുന്ന അഞ്ചു സുഹൃത്തുക്കളാണ് ഇവര്‍. ലഹരി മൂക്കുമ്പോഴുള്ള സംഭാഷ ണത്തില്‍ ലൈംഗി കതയും ജനാധിപത്യവുമൊക്കെ കടന്നുവരുന്നു. നിലയില്ലാ കയത്തിലേയ്ക്ക് അനിഷ്ടങ്ങളെ ചവുട്ടിത്താഴ്ത്താന്‍ മടിയില്ലാത്ത അധികാരത്തിന്റെ ഹുങ്കും വിധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വിധേയന്റെ നിസ്സഹായമായ നിലവിളിയും പ്രേക്ഷകന്റെ ഹൃദയത്തില്‍ മുറിവായി അവശേഷിക്കും.    വര്‍ത്ത മാനകാല സമൂഹം നേരിടുന്ന വലിയ വിപത്തു കളിലൊന്നാണ് ചിത്രം ഗൗരവമായി ചര്‍ച്ച ചെയ്യുന്നത്.

ആശങ്കയുടെ തുരുത്തുകളും വിസ്തൃതമായ ജലപ്പരപ്പും വലയി ല്‍ കുടുങ്ങുന്ന ഇലയന ക്കവുമെല്ലാം നിഗൂഡമെന്ന് തോന്നിക്കുമെങ്കിലും അവയ്ക്കും എന്തൊക്കെയോ പ്രേക്ഷ കനുമായി സംവദിക്കാ നുണ്ടെ ന്നതാണ് യാഥാര്‍ഥ്യം. അഭിനേ താക്കളുടെ സ്വാഭാവി കമായ പ്രകടനവും ക്യാമറയുടെ ഇന്ദ്രജാലവും എഡിറ്റിംഗിന്റെ വൈദഗ്ധ്യവും ചിത്രത്തിന്റെ എടുത്തു പറയേണ്ട സവിശേ ഷതകളാണ്. സെക്‌സി ദുര്‍ഗ യാണ് സനല്‍കുമാറിന്റെ അടുത്ത ചിത്രം. ഈ മാസം പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.  സംവിധാ യ കന്റേതു തന്നെയാണ് കഥയും തിരക്കഥയും.

Related posts