പത്തനാപുരം: ജനിതക പരിവർത്തനം നടത്തിയ പുത്തൻ അരിയും പച്ചക്കറികളുമാണ് കുട്ടികളുടെ സ്വഭാവം മാറ്റുന്നതെന്ന് പരമ്പരാഗത ചികിത്സാ വിദഗ്ധൻ മോഹനൻ വൈദ്യർ അഭിപ്രായപ്പെട്ടു. ഗാന്ധിഭവനിൽ 795ാമത് ഗുരുവന്ദനസംഗമം ഉദ്ഘാടനം ചെയത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആഹാരമാണ് ഔഷധമെന്നും ആഹാരത്തിലൂടെയാണ് രോഗമുക്തി നേടേണ്ടതെന്നും പൂർവികരുടെ പാരമ്പര്യം നിലനിൽക്കണമെങ്കിൽ അവർ കഴിച്ചിരുന്ന ആഹാരം തന്നെ കഴിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അന്തേവാസികളെ സന്ദർശിച്ച ശേഷം ഗാന്ധിഭവൻ സ്നേഹമന്ദിറിലെത്തിയ മോഹനൻ വൈദ്യരെ ചലച്ചിത്ര താരം ടി.പി മാധവനും പിആർഡി മുൻ അഡീഷണൽ ഡയറക്ടർ വി. ആർ അജിത്കുമാറും ചേർന്ന് പൊന്നാടയണിയിച്ച് സ്വീകരിച്ചു. തുടർന്ന് ഇരുവരും ചേർന്ന് ഗാന്ധിഭവന്റെ സ്നേഹസമ്മാനം നൽകി.
കിളിമാനൂർ മനയ്ക്കൽ വിദ്യ അക്കാദമി ഓഫ് സയൻസ് ആന്റ് ടെക്നോളജിയിലെ എൻഎസ്എസ് അംഗങ്ങളായ വിദ്യാർഥികൾ, കൊല്ലം മജീഷ്യൻസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ് അമൽരാജ്, ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, വി.ആർ അജിത് കുമാർ, വിദ്യ അക്കാദമി സയൻസ് ആന്റ് ടെക്നോളജി അസിസ്റ്റന്റ് പ്രഫസറും എൻഎസ്എസ് പ്രോഗ്രാം ഓഫീസറുമായ പി.സി വിഷ്ണു, ടി.പി മാധവൻ, പിറവന്തൂർ ഗോപാലകൃഷ്ണൻ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

