അഴിയെണ്ണി അപ്പാച്ചി ബൈജുവും..! കുപ്രസിദ്ധ ഗു​ണ്ട അപ്പാച്ചി ബൈജുവിനെ പോലീസ് പിടികൂടി; വിവിധ സ്റ്റേഷനുകളിലായി 50ഓളം കേസുകളിൽ പ്രതിയാണ്

appachi-baiju-lബാ​ല​രാ​മ​പു​രം: ​തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 50ൽ ​അ​ധി​കം കേ​സു​ക​ളി​ലെ പ്ര​തി​യാ​യ കു​പ്ര​സി​ദ്ധ ഗു​ണ്ട​യെ  നെ​യ്യാ​റ്റി​ൻ​ക​ര കോ​ട​തി റി​മാ​ൻഡ് ചെ​യ്തു.​ വെ​ങ്ങാ​നൂ​ർ മം​ഗ​ല​ത്തു​കോ​ണം പു​ത്ത​ൻ​കാ​നം എ.​കെ. ന​ഗ​റി​ൽ നെ​ടി​യ​വി​ള വീ​ട്ടി​ൽ അ​പ്പാ​ച്ചി ബൈ​ജു​വെ​ന്ന ആ​ർ.​സി​നോ​രാജ് (37) ആണ് റി​മാ​ൻഡിലാ​യ​ത്.​കൊ​ല​പാ​ത​കം,വ​ധ​ശ്ര​മം,മോ​ഷ​ണം,അ​ടി​പി​ടി തു​ട​ങ്ങി​യ കേ​സു​ക​ളാ​ണ് ഇ​യാ​ളു​ടെ പേ​രി​ലു​ള്ള​ത്.

ക​ട്ട​ച്ച​ൽ​കു​ഴി പു​ത്ത​ൻ​കാ​നം വാ​റു​വി​ളാ​ക​ത്ത് വീ​ട്ടി​ൽ സ​നു​വി​നെ​യും സു​ഹൃ​ത്ത് ഇ​ന്ദ്ര​ജി​ത്തി​നെ​യും മം​ഗ​ല​ത്തു​കോ​ണ​ത്ത് വ​ച്ച്  കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. ബാ​ല​രാ​മ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ധ​ശ്ര​മം അ​ട​ക്കം ര​ണ്ടു കേ​സു​ക​ളും മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ഴു കേ​സു​ക​ളും ഫോ​ർ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ 10 കേ​സു​ക​ളും പേ​രൂ​ർ​ക്ക​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​ഞ്ച് കേ​സു​ക​ളും ഇ​യാ​ളു​ടെ പേ​രി​ലു​ണ്ട്.​

നേ​മം, വി​ഴി​ഞ്ഞം, ക​ര​മ​ന,ക​ണ്‍​ട്രോ​ണ്‍​മെ​ന്‍റ് സ്റ്റേ​ഷ​നു​ക​ളി​ൽ 10 കേ​സു​ക​ളി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്. ആ​കെ ന​ഗ​ര​ത്തി​ലെ​യും റൂ​റ​ലി​ലെ​യും പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി  50ൽ ​അ​ധി​കം കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.​      സ്ഥി​ര​മാ​യി ആ​യു​ധം കൂ​ടെ കൊ​ണ്ട് ന​ട​ക്കു​ന്ന ഇ​യാ​ൾ വ​ള​രെ ക്രൂ​ര​മാ​യാ​ണ് എ​തി​രാ​ളി​ക​ളെ ആ​ക്ര​മി​ക്കു​ന്ന​തെ​ന്ന് ബാ​ല​രാ​മ​പു​രം എ​സ്.​ഐ.​പ്ര​ദീ​പ്കു​മാ​ർ പ​റ​ഞ്ഞു.

​മു​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്ന പ്ര​തി​യെ ത​ന്ത്ര​പ​ര​മാ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ഉ​ള്ളൂ​രി​ൽ സു​ഹൃ​ത്തി​ന്‍റെ  വീ​ട്ടി​ൽ നി​ന്നും ബാ​ല​രാ​മ​പു​രം പോ​ലീ​സ്  പി​ടി​കൂ​ടി​യ​ത്.​ പോ​ലീ​സ് വീ​ട് വ​ള​ഞ്ഞ​തും ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ ബാ​ല​രാ​മ​പു​രം എ​സ്.​ഐ.​പ്ര​ദീ​പ്കു​മാ​ർ,ഗ്രൈ​ഡ് എ​സ്.​ഐ.​ഗ്രി​ഗോ​റി​യ​സ്,കോ​ണ്‍​സ്റ്റ​ബി​ൾ​മാ​രാ​യ സ​ന്തോ​ഷ്,മ​നോ​ജ്,ജോ​ണി എ​ന്നി​വ​ർ ചേ​ർ​ന്ന് ബ​ലം പ്ര​യോ​ഗി​ച്ച്  കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Related posts