സൂര്യയുടെ 24 എന്ന ചിത്രത്തിന്റെ ടീസര്‍ കിടുക്കി

sooriyaടീസര്‍ കണ്ടാല്‍ ഒന്നും അങ്ങോട്ടങ്ങ് വ്യക്തമാകുന്നില്ല. പക്ഷേ സൂര്യയുടെ ഗെറ്റപ്പുകള്‍ സൂര്യ ഫാന്‍സിന് നല്ലപോലെ ബോധിച്ചു. സസ്‌പെന്‍സുകള്‍ ഉള്ളതു കൊണ്ടാവാം സൂര്യയുടെ 24 എന്ന ചിത്രത്തിന് ഇങ്ങനെ ഒരു ടീസറെന്നാണ് ഫാന്‍സുകാരുടെ പക്ഷം.

ടീസറില്‍ മൂന്നിലേറെ ഗെറ്റപ്പിലാണ് സൂര്യ പ്രത്യക്ഷപ്പെടുന്നത്. യാവരും നലാം, 13 ബി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത വിക്രം കുമാറാണ് 24 ന്റെ സംവിധായകന്‍.

സാമന്തയാണ്  ചിത്രത്തിലെ നായിക. എ.ആര്‍. റഹ്മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
കിരണ്‍ ഡിയോഹന്‍സാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ടു ഡി എന്റര്‍ ടെയ്‌ന്മെന്റാണ് ചിത്രം നിര്‍മിക്കുന്നത്.

Related posts