എ​ന്തി​നാ സാ​റേ ഞ​ങ്ങളോട്  ഇങ്ങനെ..!  വി​ദ്യാ​ർ​ഥി​ക​ൾ ന​ട്ട നെ​ൽ​ക്ക​തി​രു​ക​ൾ​ക്ക് മു​ക​ളി​ലും “ഗെ​യി​ൽ’ ; ദുഖിതരായി കുട്ടികളും അധ്യാപകരും

മു​ക്കം: “എ​ന്തി​നാ സാ​റേ ഞ​ങ്ങ​ൾ ന​ട്ട നെ​ൽ​കൃ​ഷി ഇ​ങ്ങി​നെ ന​ശി​പ്പി​ക്കു​ന്ന​ത്? അ​ൽ​പ്പ ദി​വ​സം കൂ​ടെ കാ​ത്തി​രു​ന്നാ​ൽ പോ​രേ? ആ ​കു​ഞ്ഞു​മ​ന​സു​ക​ൾ വേ​ദ​നി​ച്ചു. ക​ഴി​ഞ്ഞ സെപ്റ്റംബ​ർ അ​വ​സാ​ന​മാ​സ​ത്തി​ലാ​ണ് കാ​ര​ശേരി എ​ച്ച്എ​ൻ​സി​കെഎം​എ യുപി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ആ​ദ്യ​മാ​യി കാ​ര​ശേരി വ​ട​ക്കോം​പാ​ടം സ​ന്ദ​ർ​ശി​ക്കാ​ൻ വ​രു​ന്ന​ത്. ട്രാ​ക്ട​ർ ഉ​പ​യോ​ഗി​ച്ച് ഉ​ഴു​തു​മ​റി​ക്കു​ന്ന​ത് കാ​ണാ​ൻ. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ തി​ക​ഞ്ഞ ആ​വേ​ശ​ത്തി​ലാ​യി​രു​ന്നു.

ഞാ​റ് വ​ള​ർ​ന്ന​പ്പോ​ഴും ഞാ​റ് പ​റി​ച്ച​പ്പോ​ഴും എ​ല്ലാം അ​വ​ർ ഇ​വി​ടെ സ​ന്ദ​ർ​ശി​ച്ചു കൊ​ണ്ടി​രു​ന്നു. ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും കൃ​ഷി വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്കും നാ​ട്ടു​കാ​ർ​ക്കു​മൊ​പ്പം അ​വ​രും ചെ​ളി​യി​ലി​റ​ങ്ങി. ഞാ​റ് ന​ടീ​ൽ ഉ​ത്സ​വ​മാ​ക്കി മാ​റ്റി. സ്വ​ന്തം വീ​ട്ടി​ലെ കു​ഞ്ഞ​നി​യ​ന്‍റെ വ​ള​ർ​ച്ച നി​രീ​ക്ഷി​ക്കു​ന്ന​ത് പോ​ലെ നെ​ൽ​ക്ക​തി​ർ വ​രു​ന്ന​തും നോ​ക്കി അ​വ​ർ ഇ​രു​ന്നു. കൊ​യ്ത്തു​ത്സ​വം ന​ട​ത്താ​ൻ ….

ഇ​ന്ന​ല​ത്തെ കാ​ഴ്ച അ​വ​രെ കു​റ​ച്ചൊ​ന്നു​മ​ല്ല വേ​ദ​നി​പ്പി​ച്ച​ത്. ഗെ​യ്ൽ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി അ​വ​രു​ടെ സ്വ​പ്ന​ങ്ങ​ൾ മ​ണ്ണു​മാ​ന്തി​യ​ന്ത്രം ച​വി​ട്ടി​യ​ര​ച്ചു. ഇ​വ​രു​ടെ ദ​യ​നീ​യ​ചോ​ദ്യ​ത്തി​ന് മു​ന്പി​ൽ അ​ധ്യാ​പ​ക​ർ​ക്കും അ​വി​ടെ കൂ​ടി​യ​വ​ർ​ക്കും മ​റു​പ​ടി​യി​ല്ലാ​യി​രു​ന്നു.

Related posts