ബന്ധുക്കള്‍ തമ്മില്‍ സംഘര്‍ഷം: തലയ്ക്കടിയേറ്റ് യുവാവ് മരിച്ചു

alp-maranamഹരിപ്പാട്: ബന്ധുക്കള്‍ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് യുവാവ് തലയ്ക്ക് അടിയേറ്റ് മരിച്ചു. ഹരിപ്പാട് വെട്ടുവേനി നെടിയാത്ത് മോഹനന്റെ മകന്‍ ധനേഷ് (കണ്ണന്‍25) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതോടെ ധനേഷിന്റെ വീട്ട് മുറ്റത്ത് വെച്ചാണ് സംഭവം. ബന്ധുവായ യുവാവുമായുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ ഇരുമ്പ് കമ്പി ഉപയോഗിച്ച് ധനേഷിന്റെ തലയ്ക്ക് അടിയ്ക്കുകയുമായിരുന്നു

തലയ്ക്കടിയേറ്റ് ധനേഷ് നിലത്ത് വീണതോടെ അക്രമി ഓടി രക്ഷപെട്ടു. വിവരമറിഞ്ഞെത്തിയ ഹരിപ്പാട് പൊലീസ് ധനേഷിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രതിയ്ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ധനേഷ് വെല്‍ഡിംഗ് തൊഴിലാളിയാണ്. ഭാര്യ: ചിത്ര. മകന്‍: രണ്ട് വയസുകാരന്‍ കാശി. മാതാവ്: ലളിത. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

Related posts