ജര്‍മന്‍ മുന്‍ വിദേശകാര്യമന്ത്രി ഡോ. ഗിഡോ വെസ്റ്റര്‍വെല്ലെ അന്തരിച്ചു

guidoബെര്‍ലിന്‍: ജര്‍മനിയുടെ മുന്‍ വിദേശകാര്യമന്ത്രിയും മുന്‍ ഉപ ചാന്‍സലറുമായിരുന്ന ഡോ.ഗിഡോ വെസ്റ്റര്‍വെല്ലെ (54) അന്തരിച്ചു. രക്താര്‍ബുദ ബാധിതനായി വളരെക്കാലം ചികില്‍സയിലായിരുന്നു. കൊളോണ്‍ യൂണിവേഴ്‌സിറ്റി ക്ലിനിക്കില്‍ മാര്‍ച്ച് 18 നാണ് അന്ത്യം. ആംഗലാ മെര്‍ക്കലിന്റെ രണ്ടാമത്തെ കൂട്ടുകക്ഷി സര്‍ക്കാരിലായിരുന്നു വെസ്റ്റര്‍വെല്ലെ രണ്ടു പദവികളും അലങ്കരിച്ചിരുന്നത്.

ഫ്രീ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ചെയര്‍മാനായും വളരെക്കാലം സേവനം ചെയ്തിട്ടുണ്ട്. രോഗബാധിതനായ ഇദ്ദേഹം 2014 ല്‍ ജര്‍മന്‍ രാഷ്ട്രീയത്തില്‍ നിന്നും വിടവാങ്ങിയിരുന്നു. 1961 ല്‍ ബോണ്‍ നഗരത്തിനടുത്തുള്ള ബാഡ് ഹൊന്നഫിലാണ് ജനനം. മിഷായേല്‍ മ്രോണ്‍സ് ആണ് ജീവിതപങ്കാളി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts