കുട്ടികള്‍ക്ക് മിഠായി നല്കി മാല മോഷ്ടിക്കുന്ന യുവാക്കള്‍ അറസ്റ്റില്‍

alp-arrestഅടൂര്‍: വിവാഹ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് മാല മോഷ്ടിക്കുന്ന രണ്ടുപേര്‍ അറസ്റ്റില്‍. കടമ്പനാട് നെല്ലിമുകള്‍ സുകുഭവനില്‍ സുനില്‍ കോശി (32),  കടമ്പനാട് മണ്ണടി തെപ്പതികിഴക്കേതില്‍ രതീഷ് (37) എന്നിവരാണ് പിടിയിലായത്. വിവാഹ കേന്ദ്രങ്ങളിലെത്തി കൊച്ചകുട്ടികളുമായി ചങ്ങാത്തംകൂടി അവര്‍ക്ക് മിഠായി നല്കി  വശത്താക്കിയശേഷം അവരുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുന്നതായിരുന്നു ഇവരുടെ പതിവ്. കഴിഞ്ഞ 20നു ഏഴംകുളം ക്ഷേത്രത്തില്‍ നടന്ന ഒരു വിവാഹചടങ്ങില്‍ എത്തിയ ഇവര്‍ സമാനരീതിയില്‍ മോഷ്ടം നടത്തിയിരുന്നു. ഏഴംകുളം അരുവപുറം മൈലാട്ടുപാറയില്‍ മുരളീധരന്‍ നായരുടെ ചെറുമകന്‍ അദൈ്വതി (ഏഴ്)ന്റെ കഴുത്തില്‍ കിടന്ന ഒന്നര പവന്റെ മാലയാണ് ഇവര്‍ മോഷ്ടിച്ചത്.

ഇതേത്തുടര്‍ന്ന് കുട്ടിയുടെ കഴുത്തില്‍ മുറിവും ഉണ്ടായിരുന്നു. ഇവരുടെ പരാതിയേത്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വിവാഹദിവസത്തെ വീഡിയോ പരിശോധനയില്‍ മോഷ്ടാക്കളെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്നു പോലീസ് കേസെടുത്ത് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവര്‍ നിരവധി മോഷണക്കേസുകളിലെ പ്രതികളാണെന്നും പോലീസ് പറഞ്ഞു. എസ്‌ഐ ഗോപകുമാര്‍, സിപിഒമാരായ സുദീഷ്, നാദിര്‍ഷ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Related posts