ചേർത്തല: നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ഇന്റർ സ്കൂൾ ടാലന്റ് ഫെസ്റ്റ് – നെക്സ്പ്ലോറ 26 നടന്നു. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ നാൽപതിലേറെ ഹയർ സെക്കന്‍ഡറി സ്കൂളുകളിൽ നിന്നായി 512 വിദ്യാർഥികൾ പങ്കെടുത്തു. വിദ്യാർഥികളുടെ സർഗാത്മകതയും കഴിവും പ്രകടിപ്പിക്കുന്നതിനായി ഫുട്ബോൾ, ക്രിക്കറ്റ്, സിനിമാറ്റിക് ഫ്യൂഷൻ ഡാൻസ്, ബഡ്ഡിംഗ് ഷെഫ്, ഫ്ലോറൽ അറേഞ്ച്മെന്റ്, ഹോസ്പിറ്റാലിറ്റി ക്വിസ്, ലിറ്റററി ഗ്രാഫിറ്റി, ക്യാരക്ടർ ഡ്രസ്-അപ്പ്, ജാം, ട്രെഷർ ഹണ്ട് തുടങ്ങി 20 ഓളം വ്യത്യസ്ത മത്സരങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. തത്സമയ റീൽ മേക്കിംഗ് മത്സരവും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ഒരു ലക്ഷം രൂപ സമ്മാനമായി നൽകി.
ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പട്ടണക്കാട് സെന്റ് ജോസഫ് പബ്ലിക് സ്കൂൾ ഓവറോൾ ട്രോഫി സ്വന്തമാക്കി. മുട്ടം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ.അജയ് ജ്യുവൽ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ.ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ അധ്യക്ഷനായി. ജോ.ഡയറക്ടർ ഫാ. അൻസിൽ മൈപ്പാൻ, ഫാ. ജിനു ചെത്തിമറ്റം, കോളജ് ഡീൻ ഡോ.ജി. അജയ് കൃഷ്ണൻ, ജി. വിഷ്ണു, വിഷ്ണുഗോപാല്‍ എന്നിവർ പ്രസംഗിച്ചു.
അന്തർവിഷയ പ്രഭാഷണപരമ്പര
ചേർത്തല: ചേർത്തല നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റിൽ ഒക്ടോബർ 15ന് ആരംഭിച്ച അന്തർവിഷയ പ്രഭാഷണപരമ്പരയ്ക്ക് വീണ്ടും തുടക്കമാകുന്നു. ഇതിനകം അഞ്ച് സെഷനുകളാണ് പ്രഭാഷണപരമ്പര പൂർത്തിയാക്കിയത്. ദേശീയ – അന്തർദേശീയ തലങ്ങളിലെ പ്രമുഖവിദഗ്ധർ, അക്കാദമിക രംഗത്തെ പ്രമുഖർ, വ്യവസായ മേഖലയിലെ പ്രഗത്ഭർ എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുക്കുന്നു.
യുകെ ഐസിആര്‍ടി ഗ്ലോബല്‍ സ്ഥാപകൻ പ്രഫ. ഹാരോൾഡ് ഗുഡ്വിൻ, മലേഷ്യയിലെ വാസൻ ഓപ്പൺ യൂണിവേഴ്സിറ്റിയിലെ പ്രഫ. വിക്നേശ്വരൻ നായർ, സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ഹിമാചൽ പ്രദേശിലെ പ്രഫ. ദേവേഷ് കുമാർ, വൈക്കം മഹാദേവ കോളജ് പ്രിൻസിപ്പൽ ഡോ. ബി. ഗോപകുമാർ, ജയ്പൂർ നാഷണൽ യൂണിവേഴ്സിറ്റി ഡയറക്ടറും പ്രഫസറുമായ ഡോ. അജിത്കുമാർ സിംഗ് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഫാ.ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ, പിജി ടൂറിസം ആൻഡ് മാനേജ്മെന്റ് വിഭാഗം മേധാവി ഡോ. കെ.സി. ജുനൈദ് എന്നിവർ നേതൃത്വം വഹിക്കുന്നു.
