അർമേനിയയിലെ പൊതുമേഖലാ ടെലിവിഷൻ ചാനലിൽ നടന്ന രാഷ്ട്രീയ ചർച്ചയ്ക്കിടെ മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനും തമ്മിലുണ്ടായ വാക്കുതർക്കം കയ്യാങ്കളിയിൽ കലാശിച്ചു. മുൻകൂട്ടി റെക്കോർഡ് ചെയ്ത പരിപാടിയായിട്ടുപോലും അടിപിടി ദൃശ്യങ്ങൾ നീക്കം ചെയ്യാതെ സംപ്രേഷണം ചെയ്ത ചാനലിന്റെ നടപടി വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. പൊതുചാനലിലെ ‘ദി ഗ്രേറ്റ് ഡിബേറ്റ്’ എന്ന പരിപാടിയുടെ ചിത്രീകരണത്തിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മാധ്യമപ്രവർത്തകൻ ബോറിസ് മുറാദ്യാനും രാഷ്ട്രീയ നിരീക്ഷകൻ ഹരുത്യുൻ എംക്ർത്ച്യാനും തമ്മിലാണ് ഏറ്റുമുട്ടിയത്. ചർച്ചയ്ക്കിടെ മുറാദ്യാന്റെ രാഷ്ട്രീയ സത്യസന്ധതയെ എംക്ർത്ച്യാൻ ചോദ്യം ചെയ്യുകയും, മുൻ പ്രസിഡന്റ് സെർജ് സർഗ്സ്യാനെതിരെയുള്ള ലൈംഗികാരോപണങ്ങൾ പരാമർശിക്കുകയും ചെയ്തതാണ് പ്രകോപനത്തിന് കാരണമായത്. മാധ്യമങ്ങളിൽ നേരത്തെ വന്ന വാർത്തയാണിതെന്ന് എംക്ർത്ച്യാൻ വാദിച്ചപ്പോൾ, പരാമർശം അങ്ങേയറ്റം അപമാനകരമാണെന്ന് മുറാദ്യാൻ തിരിച്ചടിച്ചു. തുടർന്ന് ഇരുവരും തമ്മിലുണ്ടായ അസഭ്യവർഷം നിമിഷങ്ങൾക്കകം പരസ്പരം ഇടിക്കുന്നതിലേക്കും ചവിട്ടുന്നതിലേക്കും നീങ്ങുകയായിരുന്നു. സംഘർഷം രൂക്ഷമായതോടെ അവതാരകരായ തതേവ് ഡാനിയേലിയനും പെട്രോസ്…
Read More