ബസ് സ്റ്റോപ്പുകള്‍ ഇഷ്ടംപോലെ,കാത്തിരിപ്പുകേന്ദ്രങ്ങളില്ല…

ktm-busstopകടുത്തുരുത്തി: ജനതിരക്കേറിയ കുറുപ്പന്തറയിലും മണ്ണാറപ്പാറയിലും നിരവധി ബസ് സ്റ്റോപ്പുകള്‍ ഉണ്ടെങ്കിലും ഒരിടത്തും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ല. ബസ് കാത്തുനില്‍ക്കാന്‍ യാത്രക്കാര്‍ ആശ്രയിക്കുന്നത് കടത്തിണ്ണകളെ. യാത്രക്കാര്‍ കടകളുടെ മുന്നില്‍ കുട്ടമായി നില്‍ക്കുന്നതിനാല്‍ വ്യാപാരികളും കടുത്ത പ്രതിസദ്ധിയില്‍. കോട്ടയം-എര്‍ണാകുളം, ഏറ്റുമാനൂര്‍-വൈക്കം, കുറവിലങ്ങാട്-കടുത്തുരുത്തി, കുറവിലങ്ങാട്-കല്ലറ, കല്ലറ-വെച്ചൂര്‍ ഹൈവേ തുടങ്ങീ  വാഹനതിരക്കേറിയ നിരവധി റോഡുകള്‍ കടന്നു പോകുന്ന ജംഗ്ഷനാണ് കുറുപ്പന്തറ.

ഇവിടെ കോട്ടയം, എര്‍ണാകുളം, കുറിവലങ്ങാട്, കല്ലറ തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം പോകുന്നതിന് ബസ് സ്റ്റോപ്പുകളുണ്ട്. കൂടാതെ മണ്ണാറപ്പാറയിലും ഇതു തന്നെയാണ് അവസ്ഥ. എന്നാല്‍ ഇവിടെങ്ങളിലൊന്നും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ല. എല്ലായിടത്തും യാത്രക്കാര്‍ ബസ് കാത്തു നില്‍ക്കുന്നത് വര്‍ഷങ്ങളായി കടകള്‍ക്ക് മുന്നില്‍ തന്നെയാണ്. യാത്രക്കാര്‍ കൂട്ടത്തോടെ നില്‍ക്കുന്നതിനാല്‍ പലപ്പോഴും കടകളിലേക്ക് കയറാന്‍ പറ്റാത്ത സാഹചര്യവുമുണ്ട്.

ഇതാണ്  വ്യാപാരികളെ പ്രതിസദ്ധിയിലാക്കുന്നത്. പൊതുവേ വ്യാപാര മേഖലയ പ്രതിസദ്ധി നേരിടുന്നതിന് പുറമെയാണ് ഇത്തരമൊരു പ്രശ്‌നം കൂടി ഇവിടുത്തെ കച്ചവടക്കാര്‍ നേരിടുന്നത്. പ്രശ്‌ന പരിഹാരത്തിന് അടിയന്തിര നടപടി വേണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.

Related posts