പെരുന്പാവൂർ ഈ​സ്റ്റ് ഒ​ക്ക​ലി​ലെ പ്ലാ​സ്റ്റി​ക്ക് ക​മ്പ​നി​യി​ൽ വീ​ണ്ടും തീ​പി​ടി​ത്തം

പെ​രു​മ്പാ​വൂ​ർ: ഈ​സ്റ്റ് ഒ​ക്ക​ലി​ന് സ​മീ​പ​ത്തു​ള്ള പ്ലാ​സ്റ്റി​ക്ക് ക​മ്പ​നി​ക്ക് വീ​ണ്ടും തീ​പി​ടി​ച്ചു. ഗോ​ഡൗ​ണി​ലും മ​റ്റു​മാ​യി പ​ട​ർ​ന്നു​പി​ടി​ച്ച തീ ​അ​ഞ്ച് മ​ണി​ക്കൂ​ർ പ​രി​ശ്ര​മി​ച്ചാ​ണ് ഫ​യ​ർ​ഫോ​ഴ്സ് ‌അ​ണ​ച്ച​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് ആ​റോ​ടെ​യാ​ണു തീ ​പ​ട​ർ​ന്ന​ത് ക​ണ്ട​ത്.

അ​വ​ധി ദി​വ​സ​മാ​യി​രു​ന്ന​തി​നാ​ൽ ജോ​ലി​ക്ക് ആ​ളു​ക​ൾ എ​ത്തി​യി​രു​ന്നി​ല്ല. പെ​രു​മ്പാ​വൂ​ർ, അ​ങ്ക​മാ​ലി എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നാ​യി നാ​ലു യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. പ​ഴ​യ പ്ലാ​സ്റ്റി​ക് ഗോ​ഡൗ​ണാ​ണ്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

ര​ണ്ടു മാ​സം മു​മ്പ് സ​മാ​ന രീ​തി​യി​ൽ ഇ​വി​ടം തീ​പി​ടി​ച്ചു ല​ക്ഷ​ക​ണ​ക്കി​നു രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചി​രു​ന്നു. അ​ങ്ക​മാ​ലി മാ​മ്പ്ര സ്വ​ദേ​ശി അ​ൻ​വ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഈ​സ്റ്റ് ഒ​ക്ക​ൽ ആ​ന്‍റോ​പു​ര​ത്തു​ള്ള ഈ ​ക​മ്പ​നി. പ​ഴ​യ പ്ലാ​സ്റ്റി​ക് സാ​ധ​ന​ങ്ങ​ൾ ത​രം​തി​രി​ക്കു​ന്ന ജോ​ലി​യാ​ണ് ഇ​വി​ടെ ചെ​യ്തു​വ​ന്നി​രു​ന്ന​ത്.

Related posts