തളിപ്പറമ്പ്-ആലക്കോട് റോഡില്‍ രണ്ടിടത്തു വാഹനാപകടം

knr-accidentആലക്കോട്: തളിപ്പറമ്പ്-ആലക്കോട്-കൂര്‍ഗ് ബോര്‍ഡര്‍ റോഡില്‍ ഇന്നു പുലര്‍ച്ചെ രണ്ടിടത്തു വാഹനാപകടങ്ങള്‍ നടന്നു. രണ്ട് അപകടങ്ങളിലും യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കരുവന്‍ചാലിന് സമീപം ബാലപുരത്ത് പുലര്‍ച്ചെ അഞ്ചോടെ നിയന്ത്രണംവിട്ട മാരുതി സ്വിഫ്റ്റ് കാര്‍ മൈല്‍ക്കുറ്റി ഇടിച്ചു തെറിപ്പിച്ചു റോഡില്‍നിന്നും പത്തടിയോളം ദൂരത്തേക്കു മറിഞ്ഞു. വെള്ളാട് സ്വദേശി ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഒടുവള്ളിക്ക് സമീപം അപകടവളവില്‍ നിയന്ത്രണംവിട്ട് ചെറുപുഴ സ്വദേശി നാസറിന്റെ മാരുതി സെലേരിയോ കാര്‍ മറിഞ്ഞു. കാര്‍ ഭാഗികമായി തകര്‍ന്നു.  അതുവഴിവന്ന യാത്രക്കാരാണു വാഹനത്തില്‍ ഉണ്ടായിരുന്ന നാസറിനേയും ഭാര്യയേയും പുറത്തിറക്കിയത്.

Related posts