അനുഷ്ക വിരാടിനോട് അടുത്താല്‍… കോഹ്‌ലി അനുഷ്കയെ ഫോണ്‍ വിളിച്ചതായി വാര്‍ത്ത; ഇപ്പോള്‍ ഇവര്‍ തമ്മില്‍ ഒരു പ്രശ്‌നവുമില്ലെന്ന് റിപ്പോര്‍ട്ടുകള്‍

Khohliബോളിവുഡ് സുന്ദരി അനുഷ്ക ശര്‍മയോട് ക്രിക്കറ്റ് ആരാധകര്‍ക്ക് ഒന്നേ പറയാനുള്ളൂ, വിരാടിനെ വെറുതേ വിടൂവെന്ന്. കാരണം അനുഷ്കയുമായി അകന്നശേഷം വിരാട് ക്രീസില്‍ നല്ല ഫോമിലാണെന്നാണ് ആരാധകരുടെ പക്ഷം.  പക്ഷേ കാര്യങ്ങളൊക്കെ തകിടംമറിയുകയാണെന്നാണ് തോന്നുന്നത്. വിരാടും അനുഷ്കയും വീണ്ടും ഒന്നിക്കുന്നതായിട്ടാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.

ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേയുള്ള ഇന്ത്യയുടെ വിജയത്തിനു ശേഷം നടന്ന രാത്രി സത്കാരത്തിനിടയില്‍ കോഹ്‌ലി അനുഷ്കയെ ഫോണ്‍ വിളിച്ചതായാണ് വാര്‍ത്ത. ബംഗ്ലാദേശിനെ തിരേ ഇന്ത്യ വിജയിച്ചപ്പോള്‍ അനുഷ്ക കോഹ്‌ലി യുടെ പേജില്‍ അഭിനന്ദനങ്ങള്‍ എന്നു ട്വീറ്റ് ചെയ്തിരുന്നു. അനുഷ്കയും കോഹ്‌ലിയും തമ്മില്‍ ഇപ്പോള്‍ ഒരു പ്രശ്‌നവുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടുപേരും പ്രണയത്തിന് ഒരു ചെറിയ ബ്രേക്കെടുത്തതാണത്രേ. എന്തായാലും ഒരു കാര്യം ഉറപ്പാണ് കോഹ്‌ലിയുടെ ഫോം മോശമായാല്‍ ചീത്ത കേള്‍ക്കേണ്ടിവരിക അനുഷ്കയ്ക്കായിരിക്കും.

Related posts