ദോ​ഷം മാ​റാ​ൻ യൂ​സ​ഫ​ലി​യു​ടെ അ​റ​ബി​ക് പൂ​ജ; മ​ന്ത്ര​ത്തി​നി​ടെ യു​വ​തി​യെ മ​യ​ക്കി​ക്കി​ട​ത്തി പീ​ഡി​പ്പി​ച്ചു; അ​ന്തി​ക്കാ​ട്ടെ ദോ​ഷ​ക്കാ​ര​നെ അ​ക​ത്താ​ക്കി പോ​ലീ​സ്


അ​ന്തി​ക്കാ​ട്: അ​റ​ബി​ക് പൂ​ജ​യു​ടെ മ​റ​വി​ൽ യു​വ​തി​യെ മ​യ​ക്കി പീ​ഡി​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. ഒ​റ്റ​പ്പാ​ലം എ​സ്ആ​ർ​കെ ന​ഗ​റി​ൽ പാ​ല​ക്ക​പ​റ​മ്പി​ൽ യൂ​സ​ഫ​ലി​യെ(45)​യാ​ണ് അ​ന്തി​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​ത്തി​രി​പ്പാ​ല ഗ​വ. സ്കൂ​ളി​ന​ടു​ത്തു താ​മ​സി​ക്കു​ന്ന യൂ​സ​ഫ​ലി പ​ഴു​വി​ലി​ലാ​ണു സ്ഥാ​പ​നം ന​ട​ത്തു​ന്ന​ത്. ഇ​വി​ടെ ദോ​ഷം​മാ​റ്റാ​നു​ള്ള പൂ​ജ​ക്കെ​ത്തി​യ തൃ​ശൂ​ർ സ്വ​ദേ​ശി​നി​യാ​ണു പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്.

ദോ​ഷം മാ​റു​മെ​ന്നു ധ​രി​പ്പി​ച്ച് എ​ന്തോ പൊ​ടി യു​വ​തി​ക്കു മ​ണ​പ്പി​ക്കാ​ൻ കൊ​ടു​ത്തു. ഇ​തോ​ടെ യു​വ​തി മ​യ​ക്ക​ത്തി​ലാ​യി. ഈ ​ത​ക്ക​ത്തി​ന് ഇ​യാ​ൾ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​ബി​ക് പൂ​ജ ന​ട​ത്താ​ൻ നി​ര​വ​ധി പേ​രാ​ണു സ്ഥാ​പ​ന​ത്തി​ൽ ദി​വ​സ​വും വ​ന്നി​രു​ന്ന​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment