തിരുവനന്തപുരം: അവയവദാനത്തിലെ വാണിജ്യതാല്പര്യങ്ങൾ ഒഴിവാക്കുന്നതിനു പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതായി മന്ത്രി കെ.കെ. ശൈലജ നിയമസഭയിൽ അറിയിച്ചു. പരോപകാര താല്പര്യം മുൻനിർത്തി അവയവം ദാനം ചെയ്യുന്നവർക്കുള്ള ആജീവനാന്ത ആരോഗ്യപരിരക്ഷയ്ക്കു സ്വീകർത്താവിൽ നിന്ന് രണ്ടു ലക്ഷം രൂപ ഫീസ് ഇനത്തിൽ ഈടാക്കുന്നതിനും ദാതാവിന് സർക്കാരിന്റെ ഏതെങ്കിലും ഇൻഷ്വറൻസ് സ്കീമിൽ ഉൾപ്പെടുത്തി ആരോഗ്യപരിരക്ഷ വ്യവസ്ഥ ചെയ്യുന്നതുമാണ് നിയമം.
തുക സ്വീകർത്താക്കൾക്കു പ്രയാസമുണ്ടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ പുനഃപരിശോധിക്കാവുന്നതാണെന്നും വി.ഡി. സതീശൻ, പി.ടി. തോമസ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഷാഫി പറന്പിൽ എന്നിവരെ അറിയിച്ചു.
.