ക​ണ്ണൂ​രി​ല്‍ ഓ​ടു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു; പൂർണ ഗ​ര്‍​ഭി​ണി​യ​ട​ക്കം ര​ണ്ട് പേ​ര്‍ മ​രി​ച്ചു; നാലുപേരെ അത്ഭുതകരമായി രക്ഷപ്പെടുത്തി നാട്ടുകാർ

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യേ​യും കൊ​ണ്ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. ഗ​ർ​ഭി​ണി​യ​ട​ക്കം ര​ണ്ടു​പേ​ർ മ​രി​ച്ചു.

കു​റ്റ്യാ​ട്ടൂ​ർ സ്വ​ദേ​ശി​യാ​യ പ്ര​ജി​ത്ത് (35), ഭാ​ര്യ റീ​ഷ (26) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. ഇ​ന്നു​രാ​വി​ലെ 11 ഓ​ടെ ക​ണ്ണൂ​ർ ഫ​യ​ർ​ഫോ​ഴ്സ് ഓ ​ഫീ​സി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തു​ന്ന​തി​നി​ടെ കാ​റി​നു തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​റി​നു​ള്ളി​ൽ ആ​റു​പേ​രാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്.

പി​ൻ​സീ​റ്റി​ലി​രു​ന്ന കു​ട്ടി​യു​ൾ​പ്പെ​ടെ നാ​ലു​പേ​രെ നാ​ട്ടു​കാ​രും പോ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. കാ​റി​നു തീ​പി​ടി​ച്ച​യു​ട​നെ മു​ൻ​വ​ശ​ത്തെ ഡോ​റു​ക​ൾ ലോ​ക്കാ​യ​താ​ണ് ര​ണ്ടു​പേ​രു​ടെ മ​ര​ണ​കാ​ര​ണം.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

 

Related posts

Leave a Comment