കാ​റി​ലി​രു​ന്ന് ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യാം; ഇ​ന്ധ​ന ലാ​ഭം മാ​ത്ര​മ​ല്ല, യാ​ത്രാ സ​മ​യ​വും ട്രാ​ഫി​ക് തി​ര​ക്കും കു​റ​യ്ക്കാം; ഓ​ഗ​സ്റ്റ് 27 മു​ത​ൽ പു​ത്ത​ൻ പ​രീ​ക്ഷ​ണ​വു​മാ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ

കൊ​ല്ലം: കാ​റി​ലി​രു​ന്ന് ട്രെ​യി​ൻ യാ​ത്ര സാ​ധ്യ​മാ​കു​ന്ന പു​തി​യ പ​രി​ഷ്ക​ര​ണ​ത്തി​ന് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ ത​യാ​റെ​ടു​പ്പു​ക​ൾ ആ​രം​ഭി​ച്ചു. കൊ​ങ്ക​ൺ പാ​ത​യി​ലൂ​ടെ റോ​ൾ-​ഓ​ൺ, റോ​ൾ – ഓ​ഫ് (റോ-​റോ) സ​ർ​വീ​സ് ന​ട​പ്പി​ലാ​ക്കാ​നാ​ണ് റെ​യി​ൽ​വേ ഒ​രു​ങ്ങു​ന്ന​ത്.

സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ, എ​സ്‌​യു​വി എ​ന്നി​വ ട്രെ​യി​ൻ വാ​ഗ​ണു​ക​ളി​ൽ കൊ​ണ്ടു​പോ​കാ​ൻ സൗ​ക​ര്യം ഒ​രു​ക്കു​ന്ന ഒ​രു പൈ​ല​റ്റ് സ​ർ​വീ​സാ​ണ് അ​ധി​കൃ​ത​ർ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്.

പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​കു​ന്ന​തോ​ടെ സ്വ​ന്തം കാ​റി​നു​ള്ളി​ൽ ത​ന്നെ ഇ​രു​ന്ന് ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യാ​നു​ള്ള അ​വ​സ​രം യാ​ത്ര​ക്കാ​ർ​ക്ക് ല​ഭി​ക്കും. വ​രാ​ൻ പോ​കു​ന്ന ഗ​ണേ​ശോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കൊ​ങ്ക​ൺ റെ​യി​ൽ​വേ ഇ​ങ്ങ​നെ​യൊ​രു പു​തി​യ സ​ർ​വീ​സ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

നി​ല​വി​ൽ ദീ​ർ​ഘ​ദൂ​ര യാ​ത്ര ചെ​യ്യു​ന്ന ട്ര​ക്കു​ക​ൾ​ക്ക് ഇ​ത്ത​ര​ത്തി​ൽ റോ-​റോ സേ​വ​നം ല​ഭ്യ​മാ​ണ്. ഇ​ന്ധ​നം ലാ​ഭി​ക്കാ​ൻ മാ​ത്ര​മ​ല്ല യാ​ത്രാ സ​മ​യ​വും ട്രാ​ഫി​ക് തി​ര​ക്കും കു​റ​യ്ക്കാ​ൻ ഇ​ത് വ​ള​രെ സ​ഹാ​യ​ക​മാ​ണ്. പു​തി​യ സം​വി​ധാ​നം ന​ട​പ്പി​ൽ വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വാ​ഗ​ണു​ക​ളി​ൽ കാ​റു​ക​ൾ കൊ​ണ്ടു​പോ​കു​ന്ന​തി​ന് വേ​ണ്ട മാ​റ്റ​ങ്ങ​ൾ വ​രു​ത്തും.

ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.റോ​ഡി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കു​ക മാ​ത്ര​മ​ല്ല കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം കു​റ​ച്ച് കാ​റു​ക​ൾ​ക്ക് ഉ​ള്ളി​ൽ ഇ​രു​ന്ന് സു​ഗ​മ​മാ​യി ട്രെ​യി​ൻ യാ​ത്ര​യും കാ​ഴ്ച​ക​ളും ആ​സ്വ​ദി​ക്കാ​നും സാ​ധി​ക്കും.

കൊ​ളാ​ഡ് മു​ത​ൽ ഗോ​വ വ​രെ​യു​ള്ള റൂ​ട്ടാ​ണ് പൈ​ല​റ്റ് സ​ർ​വീ​സി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്. ഓ​ഗ​സ്റ്റ് 27 മു​ത​ൽ പ​ദ്ധ​തി ആ​രം​ഭി​ക്കു​മെ​ന്നാ​ണ് കൊ​ങ്ക​ൺ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന സൂ​ച​ന​ക​ൾ.

പ​രീ​ക്ഷ​ണം വി​ജ​യി​ച്ചാ​ൽ രാ​ജ്യ​ത്ത് ഉ​ട​നീ​ള​മു​ള്ള പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര റൂ​ട്ടു​ക​ളി​ല​ട​ക്കം സ​മാ​ന​മാ​യ റോ-​റോ സേ​വ​നം ഇ​ന്ത്യ​ൻ റെ​യി​ൽ​വേ ആ​രം​ഭി​ച്ചേ​ക്കാം.

  • എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment