മദ്യപിച്ചെത്തി വീട്ടിൽസ്ഥിരം വഴക്കിടുന്ന യുവാവ്; ചർച്ചയ്ക്കെത്തിയ  ഭാ​ര്യാസ​ഹോ​ദ​രീ ഭ​ര്‍​ത്താ​വി​നെ വെട്ടിവീഴ്ത്തി; വാതിൽ ചവിട്ടിത്തുറന്ന പോലീസ് കണ്ടത്

 

അ​ടൂ​ര്‍: ഭാ​ര്യാ​സ​ഹോ​ദ​രിയുടെ ഭ​ര്‍​ത്താ​വി​നെ ആ​ക്ര​മി​ച്ച​യാ​ള്‍ തൂ​ങ്ങി മ​രി​ച്ചു. നെ​ടു​മ​ണ്‍​കാ​വ് ച​ക്കി​മു​ക്ക് അ​ഖി​ല ഭ​വ​നി​ല്‍ വേ​ണു​വാ​ണ് (48) വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.40നാ​യി​രു​ന്നു സം​ഭ​വം.

വേ​ണു​വി​ന്‍റെ വീ​ട്ടി​ല്‍ വ​ന്ന ഭാ​ര്യ​യു​ടെ സ​ഹോ​ദ​രീ ഭ​ര്‍​ത്താ​വ് ശി​വ​ന്‍​കു​ട്ടി​യു​ടെ തോ​ളി​ന് വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് വെ​ട്ടു​ക​യു​ണ്ടാ​യി. ഉ​ട​ന്‍ത​ന്നെ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് ശി​വ​ന്‍​കു​ട്ടി​യെ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഈ ​സ​മ​യം വേ​ണു മു​റി​യി​ല്‍ ക​യ​റി ക​ത​ക​ട​ച്ചു. ഏ​റെ സ​മ​യ​മാ​യി​ട്ടും ക​ത​ക് തു​റ​ക്കാ​ത്ത​തി​നെത്തു​ട​ര്‍​ന്ന് വി​വ​രം അ​റി​ഞ്ഞ് കൊ​ടു​മ​ണ്‍ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. പോ​ലീ​സ് ക​ത​ക് ച​വി​ട്ടിത്തു​റ​ന്ന​പ്പോ​ള്‍ വേ​ണു തൂ​ങ്ങി നി​ല്‍​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ന്‍ത​ന്നെ താ​ഴെ​യി​റ​ക്കി കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ദ്യ​പി​ച്ചെ​ത്തി വേ​ണു വീ​ട്ടി​ല്‍ വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന​ത​റി​ഞ്ഞ് സം​സാ​രി​ക്കാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു ശി​വ​ന്‍​കു​ട്ടി.

വെ​ട്ടേ​റ്റ ശി​വ​ന്‍​കു​ട്ടി​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. വേ​ണു​വി​ന്‍റെ ഭാ​ര്യ: സു​നി​ത. മ​ക്ക​ള്‍: അ​ശ്വ​തി, അ​ഖി​ല.

Related posts

Leave a Comment