ആ​ധാ​ർ സേ​വ​ന​ങ്ങ​ള്‍​ക്ക്‌ ഇ​നി ചെ​ല​വേ​റും; അ​ഞ്ചു​മു​ത​ൽ ഏ​ഴു​വ​യ​സ് വ​രെ​യു​ള്ള നി​ർ​ബ​ന്ധി​ത ബ​യോ​മെ​ട്രി​ക് പു​തു​ക്ക​ൽ സൗ​ജ​ന്യം

പ​ര​വൂ​ർ (കൊ​ല്ലം): ആ​ധാ​ർ കാ​ർ​ഡി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ ഇ​നി കൂ​ടു​ത​ൽ പ​ണം ന​ൽ​കേ​ണ്ടി​വ​രും. ആ​ധാ​റി​ലെ പേ​ര്, ജ​ന​ന​ത്തീ​യ​തി, വി​ലാ​സം, ഫോ​ൺ ന​മ്പ​ർ, ഇ-​മെ​യി​ൽ, ഫോ​ട്ടോ, വി​ര​ല​ട​യാ​ളം, ക​ണ്ണി​ന്‍റെ അ​ട​യാ​ളം എ​ന്നി​വ പു​തു​ക്കാ​നും തി​രു​ത്താ​നു​മാ​ണ് ചെ​ല​വ് കൂ​ടു​ക.
ര​ണ്ടു​ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് വ​ർ​ധ​ന ന​ട​പ്പി​ലാ​ക്കു​ക.

50 രൂ​പ​യു​ള്ള സേ​വ​ന​ങ്ങ​ളു​ടെ നി​ര​ക്ക് ആ​ദ്യ​ഘ​ട്ട​ത്തി​ൽ 75 ആ​യും 100 രൂ​പ​യു​ള്ള​ത് 125 ആ​യും കൂ​ട്ടും. ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന പു​തി​യ നി​ര​ക്ക് 2028 സെ​പ്റ്റം​ബ​ർ 30 വ​രെ തു​ട​രും. ശേ​ഷം ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 75 രൂ​പ നി​ര​ക്ക് 90 ആ​യും 125 രൂ​പ നി​ര​ക്ക് 150 ആ​യും ഉ​യ​ർ​ത്തും. 2028 ഒ​ക്ടോ​ബ​ർ ഒ​ന്നു​മു​ത​ൽ 2031 സെ​പ്റ്റം​ബ​ർ 30 വ​രെ​യാ​ണ് ര​ണ്ടാം​ഘ​ട്ട നി​ര​ക്കിന്‍റെ കാ​ലാ​വ​ധി.

അ​തേ​സ​മ​യം ആ​ധാ​ർ പു​തു​താ​യി എ​ടു​ക്കു​ന്ന​തി​ന് പ​ണം ന​ൽ​കേ​ണ്ട. അ​ഞ്ചു​മു​ത​ൽ ഏ​ഴു​വ​യ​സ് വ​രെ​യും 15 മു​ത​ൽ 17 വ​യ​സ് വ​രെ​യു​മു​ള്ള നി​ർ​ബ​ന്ധി​ത ബ​യോ​മെ​ട്രി​ക് പു​തു​ക്ക​ലും സൗ​ജ​ന്യ​മാ​ണ്. ഇ​തി​നു​ള്ള തു​ക അ​തോ​റി​റ്റി നേ​രി​ട്ട് സേ​വ​ന​കേ​ന്ദ്ര​ങ്ങ​ൾ​ക്കു ന​ൽ​കും. എ​ന്നാ​ൽ, ഏ​ഴു​ വ​യ​സ് മു​ത​ൽ 15 വ​യ​സ് വ​രെ​യും 17 വ​യ​സ് മു​ത​ൽ മു​ക​ളി​ലേ​ക്കു​മു​ള്ള നി​ർ​ബ​ന്ധി​ത ബ​യോ​മെ​ട്രി​ക് പു​തു​ക്ക​ലി​ന് പ​ണം ന​ൽ​ക​ണം.

ഇ​തി​ന്‍റെ നി​ര​ക്ക് 100-ൽ​നി​ന്ന് 125 ആ​യി ആ​ദ്യ​ഘ​ട്ട​ത്തി​ലും 150 ആ​യി ര​ണ്ടാം ഘ​ട്ട​ത്തി​ലും ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. ആ​ധാ​ർ അ​തോ​റി​റ്റി​യു​ടെ പോ​ർ​ട്ട​ലി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ൾ നേ​രി​ട്ടു തേ​ടു​ന്ന സേ​വ​ന​ങ്ങ​ളു​ടെ നി​ര​ക്ക് 50-ൽ​നി​ന്ന് 75 രൂ​പ ആ​ക്കി​യി​ട്ടു​ണ്ട്. സേ​വ​ന​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ആ​ധാ​ർ അ​തോ​റി​റ്റി ന​ൽ​കു​ന്ന തു​ക​യി​ലും വ​ർ​ധ​ന വ​രു​ത്ത​യി​ട്ടു​ണ്ട്. ഏ​റെ​ക്കാ​ല​മാ​യി ഈ ​തു​ക കി​ട്ടാ​തി​രു​ന്ന സേ​വ​ന​കേ​ന്ദ്ര​ങ്ങ​ൾ പു​തി​യ പ​രി​ഷ്ക​ര​ണ​ത്തോ​ടെ പ​ണം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്.

 

Related posts

Leave a Comment