അ​ച്ച​ട​ക്ക ലം​ഘ​നം പാ​ര്‍​ട്ടി​യി​ല്‍ ഒ​രു​ത​ര​ത്തി​ലും അ​നു​വ​ദി​ക്കി​ല്ല; പ​ണി​യെ​ടു​ത്തി​ല്ലെ​ങ്കി​ല്‍ ഒ​ഴി​വാ​ക്കും; കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ള്‍​ക്കു മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: പാ​ര്‍​ട്ടി ഏ​ല്‍​പി​ക്കു​ന്ന ചു​മ​ത​ല കൃ​ത്യ​മാ​യി നി​ര്‍​വ​ഹി​ക്കാ​ത്ത കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളെ ഒ​ഴി​വാ​ക്കാ​ന്‍ ധാ​ര​ണ. ജി​ല്ല​ക​ളു​ടെ​യും പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും ചു​മ​ത​ല ന​ല്‍​കി​യി​ട്ടു​ള്ള കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ള്‍ വീ​ഴ്ച വ​രു​ത്താ​തെ കാ​ര്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​ഴി​വാ​ക്കു​മെ​ന്നു കെ​പി​സി​സി പ്ര​സി​ഡ​ന്റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ധാ​ര​ണ​യാ​യ​ത്. അ​ച്ച​ട​ക്ക ലം​ഘ​നം പാ​ര്‍​ട്ടി​യി​ല്‍ ഒ​രു​ത​ര​ത്തി​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്നു പ്ര​സി​ഡ​ന്റ് ആ​വ​ര്‍​ത്തി​ച്ചു. എ​ന്നാ​ല്‍, വി​വാ​ദ വി​ഷ​യ​ങ്ങ​ളി​ല്‍ പ്ര​ധാ​ന നേ​താ​ക്ക​ള്‍ ച​ര്‍​ച്ച ന​ട​ത്തി ഏ​കാ​ഭി​പ്രാ​യം രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ല്‍ അ​ഭി​പ്രാ​യ​മു​യ​ര്‍​ന്നു.

ചാ​ന​ല്‍ ച​ര്‍​ച്ച​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്കു പാ​ര്‍​ട്ടി​യു​ടെ നി​ല​പാ​ടു വ്യ​ക്ത​മാ​ക്കി ന​ല്‍​കാ​ന്‍ വാ​ര്‍ റൂ​മു​ക​ള്‍ സ​ജ്ജീ​ക​രി​ക്കും. വി​വാ​ദ വി​ഷ​യ​ങ്ങ​ളി​ല്‍ അ​ട​ക്കം പാ​ര്‍​ട്ടി​യു​ടെ അ​ഭി​പ്രാ​യം വാ​ര്‍ റൂ​മു​ക​ളി​ല്‍ നി​ന്നു ചാ​ന​ല്‍ ച​ര്‍​ച്ച​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്കു ന​ല്‍​കാ​നും യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യാ​യി.

Related posts

Leave a Comment