‘ആ​ടു​ജീ​വി​ത’​ത്തി​ന്‍റെ വ്യാ​ജപ​തി​പ്പ് പു​റ​ത്ത്: സൈ​ബ​ര്‍ സെ​ല്ലി​ല്‍ പ​രാ​തി ന​ല്‍​കി സം​വി​ധാ​യ​ക​ന്‍ ബ്ല​സി

ക​ഴി​ഞ്ഞ ദി​വ​സം റി​ലീ​സ് ചെ​യ്ത പൃ​ഥ്വി​രാ​ജ്- ബ്ലെ​സി ടീ​മി​ന്‍റെ ആ​ടു​ജീ​വി​തം സി​നി​മ​യു​ടെ വ്യാ​ജ പ​തി​പ്പ് പ്ര​ച​രി​പ്പി​ക്കു​ന്നു​വെ​ന്ന പ​രാ​തി​യു​മാ​യി സം​വി​ധാ​യ​ക​ന്‍ ബ്ലെ​സി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ആ​ടു​ജീ​വി​തം സി​നി​മ​യു​ടെ വ്യാ​ജ പ​തി​പ്പ് പ്ര​ച​രി​പ്പി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് അ​ദ്ദേ​ഹം എ​റ​ണാ​കു​ളം സൈ​ബ​ര്‍ സെ​ല്ലി​ല്‍ പ​രാ​തി ന​ല്‍​കി.

തി​യ​റ്റ​റി​ല്‍​നി​ന്ന് ചി​ത്രം പ​ക​ര്‍​ത്തി​യ ആ​ളു​ടെ ഫോ​ണ്‍ സം​ഭാ​ഷ​ണ​വും വ്യാ​ജ​പ്പ​തി​പ്പ് പ്ര​ച​രി​പ്പി​ച്ച​വ​രു​ടെ മൊ​ബൈ​ല്‍ സ്‌​ക്രീ​ന്‍ ഷോ​ട്ടും ബ്ലെ​സി പോ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു.

ചെ​ങ്ങ​ന്നൂ​ര്‍ സ്വ​ദേ​ശി പി​ടി​യി​ലാ​യ​താ​യാ​ണ് വി​വ​രം. എ​റ​ണാ​കു​ളം സൈ​ബ​ര്‍​സെ​ല്‍ തു​ട​ര്‍ അ​ന്വേ​ഷ​ണ​ത്തി​നാ​യി കേ​സ് ചെ​ങ്ങ​ന്നൂ​ര്‍ പോ​ലീ​സി​ന് കൈ​മാ​റി.

സി​നി​മ​യ്ക്ക് സാ​മ്പ​ത്തി​ക ന​ഷ്ടം ഉ​ണ്ടാ​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നാ​യി​രു​ന്നു പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ബെ​ന്യാ​മി​ന്‍റെ ‘ആ​ടു​ജീ​വി​തം’ നോ​വ​ല്‍ സി​നി​മ​യാ​യി വ്യാ​ഴാ​ഴ്ച​യാ​ണ് തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്. മ​ല​യാ​ള​ത്തി​നു പു​റ​മേ ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ എ​ന്നീ ഭാ​ഷ​ക​ളി​ലും പ്ര​ദ​ര്‍​ശ​ന​മു​ണ്ട്.

Related posts

Leave a Comment