എ​എ​പി​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി ആ​രാ​ക​ണം, വി​ളി​ക്കൂ ഈ ​ന​മ്പ​റി​ൽ..! ഈ ​മാ​സം 17ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ഫോ​ണി​ൽ വി​ളി​ക്കാം

ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബി​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​ന് അ​സാ​ധാ​ര​ണ​മാ​യ പ​രി​ഹാ​ര​വു​മാ​യി ആം​ആ​ദ്മി പാ​ർ​ട്ടി.

മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യെ തീ​രു​മാ​നി​ക്കാ​ൻ ഫോ​ൺ ന​മ്പ​ർ ന​ൽ​കി ജ​നാ​ഭി​പ്രാ​യം നേ​ടു​മെ​ന്ന് എ​എ​പി ത​ല​വ​ൻ അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ അ​റി​യി​ച്ചു.

ആ​രാ​ക​ണം മു​ഖ്യ​മ​ന്ത്രി​യെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് അ​റി​യി​ക്കാം. ഇ​തി​നാ​യു​ള്ള ഫോ​ൺ ന​മ്പ​റും കേ​ജ​രി​വാ​ൾ പ​ര​സ്യ​പ്പെ​ടു​ത്തി.

വോ​ട്ട​ർ​മാ​രോ​ട് 7074870748 എ​ന്ന ന​മ്പ​റി​ൽ വി​ളി​ക്കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം. നി​ര​വ​ധി​പ്പേ​ർ വി​ളി​ക്കു​ന്ന​തി​നാ​ൽ ഫോ​ൺ​ലൈ​ൻ ഇ​തി​നോ​ട​കം സ്തം​ഭി​ച്ചി​ട്ടു​ണ്ട്.

ഈ ​മാ​സം 17ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ഫോ​ണി​ൽ വി​ളി​ക്കാം. ഇ​തി​നോ​ടൊ​പ്പം വാ​ട്ട്സ്ആ​പ്പി​ലും എ​സ്എം​എ​സാ​യും മു​ഖ്യ​മ​ന്ത്രി​യാ​രാ​ക​ണ​മെ​ന്ന് അ​റി​യി​ക്കാം.

പ്ര​തി​ക​ര​ണ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​യി​രി​ക്കും എ​എ​പി​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാനാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കു​ക​യെ​ന്ന് കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു.

Related posts

Leave a Comment