ദി​ലീ​പ് വീ​ട്ടി​ലെ​ത്തി! പ​രി​ശോ​ധ​ന​യ്ക്ക് സൈ​ബ​ർ വി​ദ​ഗ്ധ​രും; മൂ​ന്നി​ട​ത്തു പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത് ഒ​രേസമയം; ദി​ലീ​പി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ലും പ​രി​ശോ​ധ​ന

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത​റി​ഞ്ഞ് ദി​ലീ​പ് വീ​ട്ടി​ലെ​ത്തി. ആ​ലു​വ​യി​ലെ പ​ത്മ​സ​രോ​വ​രം എ​ന്ന വീ​ട്ടി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

അ​ന്വേ​ഷ​ണ സം​ഘ​മെ​ത്തി​യ​പ്പോ​ള്‍ വീ​ട് അ​ട​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​തി​ല്‍ ചാ​ടി​ക്ക​ട​ന്ന് വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് പ്ര​വേ​ശി​ച്ചു. ദി​ലീ​പി​ന്‍റെ സ​ഹോ​ദ​രി എ​ത്തി​യാ​ണ് വീ​ട് തു​റ​ന്ന​ത്.

അ​തേ​സ​മ​യം, ദി​ലീ​പി​ന്‍റെ സ​ഹോ​ദ​ര​ന്‍ അ​നൂ​പി​ന്‍റെ വീ​ട്ടി​ലും സി​നി​മ നി​ര്‍​മാ​ണ ക​മ്പ​നി​യി​ലും പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ട്.

മൂ​ന്നി​ട​ത്തും ഒ​രേ​സ​മ​യ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. സൈ​ബ​ർ വി​ദ​ഗ്ധ​രും ദി​ലീ​പി​ന്‍റെ വീ​ട്ടി​ലെ​ത്തി​യി​ട്ടു​ണ്ട്.

ന​ടി​യെ ആ​ക്ര​മി​ച്ച ദൃ​ശ്യ​ങ്ങ​ൾ നി​ർ​മാ​ണ ക​മ്പ​നി​യി​ലെ ഓ​ഫീ​സി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം സം​ശ​യി​ക്കു​ന്ന​ത്.

കം​പ്യൂ​ട്ട​ർ ഹാ​ര്‍​ഡ് ഡി​സ്‌​കു​ക​ള്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കും. ഇ​വ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കും. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് അ​ന്വേ​ഷി​ച്ച സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

Related posts

Leave a Comment