പ​ള്ളി​ക്ക​ലാ​ർ ക​ര​ക​വി​ഞ്ഞു;കു​ന്ന​ത്തൂ​ർ താ​ലൂ​ക്കിൽ ക്യാമ്പ് തുറന്നു; ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ ആ​രി​ഫ് എം ​പി സ​ന്ദ​ർ​ശി​ച്ചു

ക​രു​നാ​ഗ​പ്പ​ള്ളി: പ​ള്ളി​ക്ക​ലാ​ർ ക​ര​ക​വി​ഞ്ഞു നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി യ​തോ​ടെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​ട​ങ്ങി രാ​ത്രി​യി​ൽ കൂ​ടു​ത​ൽ വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റിയതിനാ​ൽ ക​രു​നാ​ഗ​പ്പ​ള്ളി കു​ന്ന​ത്തൂ​ർ താ​ലൂ​ക്കു​ക​ളി​ലാ​യി​നാ​ല് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​റ​ന്നു.

​ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ തൊ​ടി​യൂ​ർ വേ​ങ്ങ​റ എ​ൽ പി​എ​സ് ,പാ​വു​മ്പാ അ​മൃ​ത എ​ൽ പി ​എ​സ്, എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​ട​ങ്ങി​യ​ത്. വേ​ങ്ങ​റ എ​ൽ പി​എ​സി​ൽ 65 കു​ടും​ബ​ങ്ങ​ളും പാ​വു​മ്പ അ​മൃ​ത എ​ൽ പി ​എ സി​ൽ 135 കു​ടും​ബ​ങ്ങ​ളു​മാ​ണു​ള്ള​ത്.

അ​ഗ്നി​ര​ക്ഷാ ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടി​യൂ​ർ ,പാ​വു​മ്പ, ചു​രു​ളി ഭാ​ഗ​ങ്ങ​ളി​ൽ പ​ള്ളി​ക്ക​ലാ​റ് ക​ര​ക​വി​ഞ്ഞ് ഒ​ഴു​കി വെ​ള്ളം ക​യ​റി​യ കു​ടും​ബ​ങ്ങ​ളെ സേ​നാം​ഗ​ങ്ങ​ൾ ലൈ​ഫ് ജാ​ക്ക​റ്റ് ലൈ​ഫ് ബോ​യ് സ്ട്ര​ക്ച​ർ എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്താ​ൽ ആ​ളു​ക​ളെ ചു​മ​ന്ന് ക​ര​ക്കെ​ത്തി​ച്ചു.

എ ​എം ആ​രി​ഫ് എം ​പി, ആ​ർ രാ​മ​ച​ന്ദ്ര​ൻ എം ​എ​ൽ എ, ​ത​ഹ​സി​ൽ​ദാ​ർ എ​ൻ സാ​ജി​ദ ബീ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​രാ​യ ക​വി​ക്കാ​ട്ട് മോ​ഹ​ന​ൻ, എ​സ് ശ്രീ​ല​ത മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ എത്തി ക്യാ​മ്പി​ൽ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി.

Related posts