ച​രി​ത്രം കു​റി​ക്കാ​ന്‍ അ​ഭി​ലാ​ഷ് ടോ​മി; ഗോ​ള്‍​ഡ​ന്‍ ഗ്ലോ​ബ് റേ​സി​ല്‍ ര​ണ്ടാം സ്ഥാ​നം ഉ​റ​പ്പി​ച്ചു; ഒന്നാം സ്ഥാനത്തേക്ക് ഒരു വനിത


തി​രു​വ​ന​ന്ത​പു​രം: ഗോ​ള്‍​ഡ​ന്‍ ഗ്ലോ​ബ് റേ​സി​ല്‍ ര​ണ്ടാം സ്ഥാ​നം ഉ​റ​പ്പി​ച്ച് മ​ല​യാ​ളി നാ​വി​ക​ന്‍ അ​ഭി​ലാ​ഷ് ടോ​മി. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ ഫി​നീ​ഷിം​ഗ് പോ​യി​ന്‍റാ​യ ലെ ​സാ​ബ്ലേ ദൊ​ലാ​നി​ല്‍ അ​ഭി​ലാ​ഷ് ടോ​മി എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ഒ​രു ഇ​ന്ത്യ​ക്കാ​ര​ന്‍ ഗോ​ള്‍​ഡ​ന്‍ ഗ്ലോ​ബ് റേ​സി​ന്‍റെ പോ​ഡി​യ​ത്തി​ല്‍ ഇ​ടം പി​ടി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ വ​നി​താ താ​രം കി​ര്‍​സ്റ്റ​ന്‍ ന്യൂ​ഷാ​ഫ​റാ​ണ് ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്.

അ​ഭി​ലാ​ഷ് ടോ​മി​യേ​ക്കാ​ള്‍ നൂ​റ് നോ​ട്ടി​ക്ക​ല്‍ മൈ​ലി​ല്‍ അ​ധി​കം ദൂ​രം മു​ന്നി​ലാ​ണ് ഇ​വ​ര്‍ ഇ​പ്പോ​ഴു​ള്ള​ത്.ഗോ​ള്‍​ഡ​ന്‍ ഗ്ലോ​ബ് റേ​സി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു വ​നി​ത ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തു​ന്ന​ത്. അ​ഭി​ലാ​ഷ് ടോ​മി ക​ഴി​ഞ്ഞ​യാ​ഴ്ച ലീ​ഡ് നേ​ടി​യി​രു​ന്നു.

എ​ന്നാ​ല്‍ തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ കി​ര്‍​സ്റ്റ​ന്‍ ലീ​ഡ് തി​രി​ച്ച് പി​ടി​ക്കു​ക​യാ​യി​രു​ന്നു.1968ല്‍ ​ഉ​ണ്ടാ​യി​രു​ന്ന ആ​ശ​യ വി​നി​മ​യ മാ​ര്‍​ഗ​ങ്ങ​ളു​പ​യോ​ഗി​ച്ച് ഒ​റ്റ​യ്ക്ക് പാ​യ് വ​ഞ്ചി​യി​ല്‍ ലോ​കം ചു​റ്റി വ​രു​ന്ന​താ​ണ് മ​ത്സ​രം.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് മ​ത്സ​രം ആ​രം​ഭി​ച്ചി​ച്ച​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ മ​ത്സ​രി​ക്കാ​ന്‍ 16 പേ​രു​ണ്ടാ​യി​രു​ന്നു. അ​ഭി​ലാ​ഷ് ടോ​മി​യ​ട​ക്കം മൂ​ന്ന് പേ​ര്‍ മാ​ത്ര​മാ​ണ് മ​ത്സ​ര​ത്തി​ന്‍റെ അ​വ​സാ​ന ഘ​ട്ടം വ​രെ എ​ത്തി​യ​ത്.

Related posts

Leave a Comment