അ​ഭി​മ​ന്യു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി കീ​ഴ​ട​ങ്ങി; .കീ​ഴ​ട​ങ്ങൽ പാ​ലാ​രി​വ​ട്ടം സ്റ്റേ​ഷ​നിൽ


കൊ​ച്ചി: ആ​ല​പ്പു​ഴ​യി​ൽ പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ വ​ള്ളി​കു​ന്നം പു​ത്ത​ന്‍​ച​ന്ത അ​മ്പി​ളി​ഭ​വ​ന​ത്തി​ല്‍ അ​മ്പി​ളി​കു​മാ​റി​ന്‍റെ മ​ക​ന്‍ അ​ഭി​മ​ന്യു(15)​വിനെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി വ​ള്ളി​ക്കു​ന്ന​ത്ത് സ​ജ​യ് ജി​ത്ത് കീ​ഴ​ട​ങ്ങി.

ഇ​ന്ന് രാ​വി​ലെ 10.15 ഓ​ടെ എ​റ​ണാ​കു​ളം പാ​ലാ​രി​വ​ട്ടം സ്റ്റേ​ഷ​നി​ല്‍ ഒ​റ്റ​യ്‌​ക്കെ​ത്തി​യാ​ണ് കീ​ഴ​ട​ങ്ങി​യ​ത്.കീ​ഴ​ട​ങ്ങാ​ന്‍ പാ​ലാ​രി​വ​ട്ടം സ്റ്റേ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​ത്ത​തി​ന്‍റെ കാ​ര​ണം പ്ര​തി വ്യ​ക്ത​മാ​ക്കി​യി​ല്ല. പ്ര​തി കീ​ഴ​ട​ങ്ങി​യ വി​വ​രം കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ആ​ലു​പ്പു​ഴ പോ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.

വ​ള്ളി​കു​ന്നം പ​ട​യ​ണി​വെ​ട്ടം ക്ഷേ​ത്ര​ത്തി​ലെ വി​ഷു ഉ​ത്സ​വ​ത്തി​നി​ടെ ഉ​ണ്ടാ​യ വാ​ക്ക് ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ എ​ത്തി​യ​ത്. വ​ള്ളി​കു​ന്നം അ​മൃ​ത സ്‌​കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ് അ​ഭി​മ​ന്യൂ.

അഭിമന്യുവിന്‍റെ സംസ്കാരം ഇ​ന്ന്
അ​ഭി​മ​ന്യു​വി​ന്‍റെ സം​സ്കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് രണ്ടു മ​ണി​ക്ക് വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും. ചൂ​നാ​ട് ജം​ഗ്ഷ​നി​ൽ നി​ന്നും വി​ലാ​പ​യാ​ത്രയാ​യി കൊ​ണ്ടു​വ​രു​ന്ന മൃ​ത​ദേ​ഹം വ​ള്ളി​കു​ന്നം കി​ഴ​ക്ക് ലോ​ക്ക​ൽ ക​മ്മി​റ്റി ഒാഫീസ് അ​ങ്ക​ണ​ത്തി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വയ്ക്കും.

Related posts

Leave a Comment