ഐശ്വര്യയ്‌ക്കൊപ്പം അഭിനയിച്ച ഒന്‍പതില്‍ എട്ടു സിനിമകളിലും പ്രതിഫലം ഭാര്യയേക്കാള്‍ കുറവ്, പിക്കുവില്‍ ദീപികയും എന്നെ തോല്പിച്ചു, പ്രതിഫല കാര്യത്തില്‍ അഭിഷേക് ബച്ചന്റെ ധര്‍മസങ്കടം ഇങ്ങനെ

പ്രതിഫലത്തെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ വിഷയത്തില്‍ പ്രതികരിച്ച് അഭിഷേക് ബച്ചന്‍. തന്റെ ഭാര്യയും നടിയുമായ ഐശ്വര്യയ്ക്കൊപ്പം അഭിനയിച്ച 9 ചിത്രങ്ങളില്‍ എട്ടു ചിത്രങ്ങള്‍ക്കും തന്നേക്കാള്‍ പ്രതിഫലം ഐശ്വര്യയ്ക്കായിരുന്നുവെന്ന് അഭിഷേക് പറയുന്നു. പിക്കു എന്ന സിനിമയില്‍ കൂടുതല്‍ പ്രതിഫലം വാങ്ങിയത് ദീപികയാണെന്നും അദ്ദേഹം പറഞ്ഞു.

ഇതൊരു ബിസിനസ് ആണ്. നിങ്ങള്‍ വിലപിടിച്ച അഭിനേതാവ് ആണെങ്കില്‍ അതനുസരിച്ചുള്ള വേതനം കിട്ടും. പുതിയൊരു നടി വന്ന് അടുത്ത സിനിമയില്‍ തന്നെ ഷാരൂഖ് ഖാന് ലഭിക്കുന്ന പ്രതിഫലം വേണമെന്ന് പറയാന്‍ കഴിയുമോ, അഭിഷേക് ചോദിക്കുന്നു.

ഇതിനിടെ എട്ടു വര്‍ഷത്തിന് ശേഷം ഐശ്വര്യയും അഭിഷേകും ഒരു സിനിമയില്‍ ഒന്നിക്കുകയാണ്. ഗുലാബ് ജുമാന്‍ എന്നാണ് പേര്. സര്‍വേശ് മിവാര സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് അനുരാഗ് കശ്യപാണ്.

Related posts